തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണസംഘം നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സെക്രട്ടറി കെ.വി.പ്രദീപിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 2012-17 കാലഘട്ടത്തിൽ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗവും 2017-22 വരെ സെക്രട്ടറിയുമായിരുന്നു പ്രദീപ്. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുക്കാനുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. തട്ടിപ്പിന്റെ തുടക്കം, രീതി, തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനും ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുകയുമാണ് അന്വേഷണത്തിന്റെ ലക്ഷ്യം. ബി.എസ്.എൻ.എൽ മുൻ പോസ്റ്റ് ഡിവിഷണൽ എൻജിനിയറായിരുന്നു പ്രദീപ്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി സജാദാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |