SignIn
Kerala Kaumudi Online
Friday, 29 March 2024 10.26 AM IST

ബ‌‌ഡ്ജറ്റ്: കെ.എസ്.ആർ.ടി.സിയെ അവഗണിച്ചെന്ന് ടി.ഡി.എഫ്

budget

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബ‌‌ഡ്ജറ്റ് കെ.എസ്.ആർ.ടി.സിയെ പൂർണമായും അവഗണിച്ചെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂർ രവി പറഞ്ഞു.

രണ്ടു ശമ്പളക്കരാറുകളാണ് ഇതിനകം പിണറായി സർക്കാർ ജീവനക്കാർക്ക് നിഷേധിച്ചത്. ജൂണിൽ ശമ്പളക്കരാറുകൾ നൽകുമെന്ന് പ്രഖ്യാപനങ്ങളും പ്രസ്താവനകളും നടത്തുന്നതല്ലാതെ അതിനുള്ള തുകയൊന്നും ബ‌ഡ്ജറ്റിൽ നീക്കിവച്ചിട്ടില്ല. ആയിരം ബസിറക്കുമെന്ന് പ്രകടനപത്രികയിൽ ഉറപ്പ് നൽകിയെങ്കിലും അതിനെപ്പറ്റിയും ബ‌‌ഡ്ജറ്റിൽ പറയുന്നില്ല. നിരാശാജനകമായ ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും തമ്പാനൂർ രവി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUDGET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.