SignIn
Kerala Kaumudi Online
Thursday, 25 April 2024 7.14 PM IST

സഭകൾ കടുപ്പിച്ചു:സർക്കാരിന് തലവേദനയായി ബഫർസോൺ

p

തിരുവനന്തപുരം: ബഫർസോൺ നിർണയിക്കാനുള്ള ഉപഗ്രഹ സർവ്വേ ഭൂപടം മലയോരമേഖലയിൽ ആക്ഷേപത്തിനിടയാക്കുകയും ക്രൈസ്തവസഭകൾ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ വിഴിഞ്ഞത്തിന് ശേഷം ബഫർസോൺ വിഷയവും സർക്കാരിന് തലവേദനയായി.

കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെ.സി.ബി.സി) സമരം തുടങ്ങാൻ തീരുമാനിച്ചു. ക്രൈസ്തവവികാരം തിരിച്ചറിഞ്ഞ് യു.ഡി.എഫും പ്രക്ഷോഭത്തിനിറങ്ങും.

കത്തോലിക്ക സഭ നിലപാട് കടുപ്പിക്കുന്നത് ഇടതുമുന്നണിക്കും സർക്കാരിനും വെല്ലുവിളിയാകും. മുന്നണിയിലെ മൂന്നാം കക്ഷിയായ കേരള കോൺഗ്രസ്-എമ്മിന് മേൽ സമ്മർദ്ദമേറും.ബഫർസോണിൽ ജനുവരി 11ന് സുപ്രീംകോടതിയിലെത്തുന്ന കേസും സർക്കാരിന് പരീക്ഷണമാവും.

ഉപഗ്രഹ സർവ്വേ ഭൂപടം സൈറ്റുകളിൽ പ്രസിദ്ധീകരിച്ചതോടെയാണ് മലയോരമേഖലയിൽ ആശങ്ക ഉയർന്നത്. കോൺഗ്രസും യു.ഡി.എഫും രംഗത്തിറങ്ങിയതോടെ രാഷ്ട്രീയമായി തിരിച്ചടിക്കാൻ സി.പി.എമ്മും സർക്കാരും ശ്രമിക്കുമെങ്കിലും സഭകളുടെ ഇടപെടൽ വെല്ലുവിളിയാണ്.

ഉപഗ്രഹസർവ്വേ അതേപടി അംഗീകരിക്കില്ലെന്നും ഫീൽഡിലെത്തി ആക്ഷേപങ്ങൾ പരിശോധിച്ച് പരിഹരിക്കുമെന്നുമുള്ള ഉറപ്പാണ് സർക്കാർ സഭയ്‌ക്ക് നൽകാൻ ശ്രമിക്കുന്നത്.

വിഴിഞ്ഞത്ത് ലത്തീൻ സഭ മാത്രമായിരുന്നു സമരത്തിൽ. ബഫർസോണിൽ ക്രിസ്തീയ സഭകളാകെ സർക്കാരിനെതിരെയുണ്ട്. ശക്തിയും സ്വാധീനവും കൂടുന്ന വിഷയമായതിനാൽ ബഫർസോൺ സർക്കാരിനെതിരായ ആയുധമാക്കാനാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നീക്കം. കത്തോലിക്ക സഭയുടെ ആശീർവാദമുള്ള കേരള കോൺഗ്രസ്-എം ഇടതുമുന്നണിയിലുള്ളതിനാൽ സി.പി.എമ്മിനും സർക്കാരിനും കരുതൽ വേണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024ൽ നടക്കാനിരിക്കെ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതെ പ്രശ്നം പരിഹരിക്കാനാവും സർക്കാർ നോക്കുക.

സർക്കാർവാദം

സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുക ഉപഗ്രഹസർവേയുടെ അടിസ്ഥാനത്തിലാകില്ല. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ സമിതിക്ക് കിട്ടിയ പരാതികളിൽ ഫീൽഡ് പരിശോധന നടത്തി അപാകതകൾ തീർക്കും. അതിന് ശേഷമേ അന്തിമ റിപ്പോർട്ടാകൂ എന്ന് സുപ്രീംകോടതിയെ അറിയിക്കും.

മലയോരവാസികൾ പറയുന്നത്

ഉപഗ്രഹസർവേ വന്ന് പത്ത് ദിവസത്തിനകം പരാതികൾ അറിയിക്കുക അപ്രായോഗികം. ഉപഗ്രഹ സർവേ ഭൂപടം വ്യക്തതയില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതും. അതിരടയാളങ്ങളോ റോഡുകളോ പാലങ്ങളോ മനസ്സിലാക്കാനാവുന്നില്ല. വിദഗ്ദ്ധ സമിതി പരിശോധിക്കണം.

അലംഭാവമുണ്ടായോ?

സെപ്റ്റംബർ 30ന് പരിസ്ഥിതിലോല മേഖലയിലെ ഒരു കിലോമീറ്റർ പരിധിയിലെ നിർമ്മാണങ്ങൾ പരിശോധിക്കാൻ വിദഗ്ദ്ധസമിതി.

ഒക്ടോബർ 30ന് സമിതി ആദ്യയോഗം ജനവാസമേഖല പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ തീരുമാനിച്ചു.

ഡിസംബർ 20ന് അടുത്ത യോഗം.

മൂന്ന് മാസത്തിനകം അന്തിമറിപ്പോർട്ടും അതിന് മുമ്പ് ഇടക്കാല റിപ്പോർട്ടും നൽകാൻ നിർദ്ദേശിച്ചിട്ടും ഇടക്കാല റിപ്പോർട്ട് നൽകിയില്ല.

​ആ​ശ​ങ്ക​ ​അ​ക​റ്റാ​ൻ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​(​ ​ഡെ​ക്ക് )
ബ​ഫ​ർ​സോൺവാ​ർ​ഡു​ക​ളിൽ പ്ര​ചാ​ര​ണം

​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഹെ​ൽ​പ് ​ഡെ​സ്‌​ക്കും

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ബ​ഫ​ർ​ ​സോ​ൺ​ ​മേ​ഖ​ല​യി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​ശ​ങ്ക​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങു​ന്നു.​ ​ബ​ഫ​ർ​ ​സോ​ൺ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​വാ​ർ​ഡു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​വും​ ​പ്ര​ചാ​ര​ണം.
ബ​ഫ​ർ​ ​സോ​ണി​ലെ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​വീ​ടു​ക​ൾ,​ ​മ​റ്റു​ ​നി​ർ​മ്മി​തി​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും​ ​ത​ദ്ദേ​ശ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ശാ​ര​ദ​ ​മു​ര​ളീ​ധ​ര​ന്റെ​ ​സ​ർ​ക്കു​ല​റി​ൽ​ ​പ​റ​യു​ന്നു.​ ​ജ​ന​ങ്ങ​ളെ​ ​സ​ഹാ​യി​ക്കാ​ൻ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഹെ​ൽ​പ് ​ഡെ​സ്‌​ക്ക് ​ആ​രം​ഭി​ക്കും.​ ​ത​ങ്ങ​ളു​ടെ​ ​പ്ര​ദേ​ശ​ത്തെ​ ​ബ​ഫ​ർ​ ​സോ​ണി​ൽ​ ​ഏ​തെ​ല്ലാം​ ​പ്ര​ദേ​ശ​ങ്ങ​ളു​ണ്ടെ​ന്ന് ​ഹെ​ൽ​പ് ​ഡെ​സ്‌​ക്കി​ൽ​ ​നി​ന്ന് ​അ​റി​യാം.
ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​റി​ ​പോ​ർ​ട്ട് ​കേ​ര​ള​ ​സ​ർ​ക്കാ​ർ,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​സ് ​വ​കു​പ്പ്,​ ​ത​ദ്ദേ​ശ​ ​വ​കു​പ്പ് ​എ​ന്നി​വ​യു​ടെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.

​വി​വ​രം​ ​അ​റി​യി​ക്കാം​ 23​വ​രെ
റി​മോ​ട്ട് ​സെ​ൻ​സിം​ഗ് ​ആ​ൻ​ഡ് ​എ​ൻ​വ​യോ​ൺ​മെ​ന്റ് ​സെ​ന്റ​ർ​ ​ത​യ്യാ​റാ​ക്കി​യ​ ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഉ​ൾ​പ്പെ​ടാ​ത്ത​ ​നി​ർ​മ്മി​തി​ക​ളു​ടെ​ ​വി​വ​രം​ ​പ്രൊ​ഫോ​ർ​മ​യി​ൽ​ 23​ന​കം​ ​s​e​z​e​x​p​e​r​t​c​o​m​m​i​t​t​e​e​@​g​m​a​i​l.​c​o​m​ ​ലേ​ക്ക് ​അ​റി​യി​ക്കാം.​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി,​ ​വ​നം​വ​ന്യ​ജീ​വി​ ​വ​കു​പ്പ്,​ ​അ​ഞ്ചാം​ ​നി​ല,​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​ന​ക്സ് ​ര​ണ്ട്,​ ​തി​രു​വ​ന​ന്ത​പു​രം​ 695001​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലും​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാം.​ ​ജ​ന​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​വി​വ​ര​ങ്ങ​ളു​ടെ​ ​ഫീ​ൽ​ഡ് ​വാ​ലി​ഡേ​ഷ​ൻ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കും.​ ​ജ​ന​ങ്ങ​ളു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​നി​വേ​ദ​ന​ങ്ങ​ളും​ ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​വി​ലാ​സ​വും​ ​പ്രൊ​ഫോ​ർ​മ​യും​ ​h​t​t​p​:​/​/​w​w​w.​k​e​r​a​l​a.​g​o​v.​i​n​/​s​u​b​d​e​t​a​i​l​/​M​T​A​z​N​D​g5​M​D​c​y​L​j​l4​/​M​j​l​w​N​j​M2​N​j​A​u​M​D​g​=​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​ല​ഭി​ക്കും.

ബ​ഫ​ർ​സോ​ൺ​:​ ​ജ​ന​ങ്ങ​ളെ​ ​അ​ണി​നി​ര​ത്തി​ ​പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ർ​ഷ​ക​രെ​യും​ ​സാ​ധാ​ര​ണ​ക്കാ​രെ​യും​ ​ചേ​ർ​ത്തു​നി​റു​ത്തേ​ണ്ട​ ​സ​ർ​ക്കാ​ർ​ ​ബ​ഫ​ർ​സോ​ണി​ന്റെ​ ​പേ​രി​ൽ​ ​അ​വ​രെ​ ​ഒ​റ്റു​കൊ​ടു​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​രോ​പി​ച്ചു.​ ​ക​ർ​ഷ​ക​ ​വി​രു​ദ്ധ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​നീ​ക്കം​ ​ജ​ന​ങ്ങ​ളെ​ ​അ​ണി​നി​ര​ത്തി​ ​യു.​ഡി.​എ​ഫ് ​പ്ര​തി​രോ​ധി​ക്കും.
നേ​രി​ട്ട് ​സ്ഥ​ല​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​തെ​ ​ഉ​പ​ഗ്ര​ഹ​ ​സ​ർ​വേ​ ​റി​പ്പോ​ർ​ട്ട് ​മാ​ത്രം​ ​പ​രി​ഗ​ണി​ച്ച് ​ബ​ഫ​ർ​സോ​ൺ​ ​നി​ശ്ച​യി​ക്കാ​നു​ള്ള​ ​നീ​ക്കം​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​റി​മോ​ട്ട് ​സെ​ൻ​സിം​ഗ് ​ആ​ൻ​ഡ് ​എ​ൻ​വ​യോ​ൺ​മെ​ന്റ് ​സെ​ന്റ​ർ​ ​പു​റ​ത്ത് ​വി​ട്ട​ ​മാ​പ്പി​ൽ​ ​ന​ദി​ക​ൾ,​ ​റോ​ഡു​ക​ൾ,​ ​വാ​ർ​ഡ് ​അ​തി​രു​ക​ൾ​ ​എ​ന്നി​വ​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​ബോ​ദ്ധ്യ​മാ​കു​ന്ന​ ​ത​ര​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​ക​ളാ​യ​ ​ഇ​ട​പ​മ്പാ​വാ​ലി,​ ​എ​യ്ഞ്ച​ൽ​വാ​ലി​ ​വാ​ർ​ഡു​ക​ൾ​ ​വ​ന​ഭൂ​മി​യാ​ണെ​ന്ന​ ​ക​ണ്ടെ​ത്ത​ൽ​ ​ഉ​പ​ഗ്ര​ഹ​ ​സ​ർ​വേ​യു​ടെ​ ​അ​ശാ​സ്ത്രീ​യ​ത​ ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.​ ​ര​ണ്ട് ​വാ​ർ​ഡു​ക​ളി​ൽ​ ​ആ​യി​ര​ത്തി​ല​ധി​കം​ ​കു​ടും​ബ​ങ്ങ​ളു​ണ്ട്.​ ​കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ​ ​ആ​ക്ര​മ​ണ​ത്തെ​പ്പോ​ലും​ ​അ​തി​ജീ​വി​ച്ചാ​ണ് ​ഇ​വി​ട​ത്തെ​ ​ജ​ന​ങ്ങ​ൾ​ ​മൂ​ന്ന് ​ത​ല​മു​റ​യാ​യി​ ​കൃ​ഷി​യി​റ​ക്കു​ന്ന​ത്.
മാ​പ്പ് ​സം​ബ​ന്ധി​ച്ച് ​പ​ത്ത് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​വി​ദ​ഗ്ദ്ധ​സ​മി​തി​ക്ക് ​പ​രാ​തി​ ​ന​ൽ​കാ​മെ​ന്നു​ള്ള​ ​നി​ർ​ദ്ദേ​ശ​വും​ ​അ​പ്രാ​യോ​ഗി​ക​മാ​ണ്.​ ​ജ​നു​വ​രി​യി​ൽ​ ​സു​പ്രീം​കോ​ട​തി​ ​കേ​സ് ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ​ ​ജ​ന​വി​രു​ദ്ധ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചാ​ൽ​ ​ക​ർ​ഷ​ക​ർ​ക്കും​ ​മ​ല​യോ​ര​ജ​ന​ത​യ്ക്കും​ ​വ​ൻ​ ​തി​രി​ച്ച​ടി​യാ​കും.​ ​അ​തി​നാ​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഗ്രൗ​ണ്ട് ​സ​ർ​വ്വേ​ക്ക് ​സ​ർ​ക്കാ​ർ​ ​ത​യാ​റാ​ക​ണ​മെ​ന്നും​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​പ​രി​ഗ​ണി​ച്ച് ​ബ​ഫ​ർ​സോ​ൺ​ ​നി​ശ്ച​യി​ക്ക​ണ​മെ​ന്നും​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ഫ​ർ​സോ​ൺ​ ​വി​ഷ​യ​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന്റേ​ത് ​ഒ​ളി​ച്ചു​ക​ളി:കെ.​സു​ധാ​ക​രൻ


തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യോ​ര​ ​പ്ര​ദേ​ശ​വാ​സി​ക​ളെ​ ​വ​ഞ്ചി​ച്ച് ​ബ​ഫ​ർ​സോ​ൺ​ ​അ​നു​കൂ​ല​ ​നി​ല​പാ​ടാ​ണ് ​എ​ൽ.​ഡി.​എ​ഫും​ ​സ​ർ​ക്കാ​രും​ ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും​ ​സ​ർ​ക്കാ​രി​ന്റേ​ത് ​ഒ​ളി​ച്ചു​ക​ളി​യാ​ണെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി.
സം​സ്ഥാ​ന​ ​റി​മോ​ട്ട് ​സെ​ൻ​സിം​ഗ് ​ആ​ൻ​ഡ് ​എ​ൻ​വ​യോ​ൺ​മെ​ന്റ് ​സെ​ന്റ​ർ​ ​ഉ​പ​ഗ്ര​ഹ​ ​സ​ർ​വ്വേ​യി​ലൂ​ടെ​ ​ത​യ്യാ​റാ​ക്കി​യ​ ​റി​പ്പോ​ർ​ട്ട് ​അ​പൂ​ർ​ണ​മാ​ണ്.​ ​ജ​ന​വാ​സ​മേ​ഖ​ല​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​തും​ ​അ​ശാ​സ്ത്രീ​യ​വു​മാ​യ​ ​ഉ​പ​ഗ്ര​ഹ​ ​സ​ർ​വെ​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​കേ​ൾ​ക്കാ​നും​ ​പ​രി​ഹ​രി​ക്കാ​നും​ ​ചു​രു​ങ്ങി​യ​ ​സ​മ​യ​പ​രി​ധി​ ​അ​നു​വ​ദി​ച്ച​ത് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
വി​ദ​ഗ്ദ്ധ​സ​മി​തി​ ​മു​ൻ​പാ​കെ​ ​ല​ഭി​ക്കു​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​ഭൗ​തി​ക​ ​സ്ഥ​ല​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​മെ​ന്ന​ ​വ​നം​മ​ന്ത്രി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​ജ​ന​ങ്ങ​ളെ​ ​ക​ബ​ളി​പ്പി​ക്കാ​നാ​ണ്.
സം​ര​ക്ഷി​ത​ ​മേ​ഖ​ല​യ്ക്കു​ ​ചു​റ്റു​മു​ള്ള​ ​ഭൂ​മി​യു​ടെ​ ​ഉ​പ​യോ​ഗം,​ജ​ന​വാ​സ​മേ​ഖ​ല​ക​ൾ,​ ​കൃ​ഷി​ഭൂ​മി,​ ​വാ​ണി​ജ്യ​–​ ​പൊ​തു​കെ​ട്ടി​ട​ങ്ങ​ൾ​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​പ​ട്ടി​ക​ ​ത​യാ​റാ​ക്ക​ണ​മെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​പാ​ലി​ക്കു​ന്ന​തി​ൽ​ ​സം​സ്ഥാ​ന​ ​വ​നം​വ​കു​പ്പ് ​ഗു​രു​ത​ര​വീ​ഴ്ച​യാ​ണ് ​വ​രു​ത്തി​യ​ത്.​ ​ഉ​പ​ഗ്ര​ഹ​ ​സ​ർ​വേ​ ​റി​പ്പോ​ർ​ട്ട് ​വ​നം​വ​കു​പ്പി​നു​ ​ല​ഭി​ച്ച് 3​ ​മാ​സം​ ​ക​ഴി​ഞ്ഞി​ട്ടും​ ​ഇ​ത്ര​യും​നാ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ​ ​വ​ച്ച​ത് ​വ​നം​വ​കു​പ്പി​ന്റെ​ ​വീ​ഴ്ച​യാ​ണെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ക​ർ​ഷ​ക​രു​ടെ​യും​ ​സാ​ധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ​യും​ ​ആ​ശ​ങ്ക​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സ​ർ​ക്കാ​രു​ക​ൾ​ ​ത​യ്യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ​ ​ശ​ക്ത​മാ​യ​ ​ജ​ന​കീ​യ​പ്ര​ക്ഷോ​ഭ​ത്തി​ന് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​ന​ൽ​കു​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFERZONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.