SignIn
Kerala Kaumudi Online
Thursday, 25 April 2024 7.17 AM IST

ലക്കി ബിൽ: ഓണം ബമ്പർ കോട്ടയം സ്വദേശിനിക്ക്

beena-joseph

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ 'ലക്കി ബിൽ' ആപ്പിലെ 25 ലക്ഷം രൂപയുടെ ഓണംബമ്പറും പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാംസമ്മാനമായ 10ലക്ഷംരൂപയും രണ്ട് വനിതകൾക്ക് ലഭിച്ചു. ഓണം ബമ്പർ ലഭിച്ചത് തൊടുപുഴ, ഒമേഗ ഹോം ഡെകോഴ്സിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിന് കോട്ടയം മേലുകാവുമറ്റം കീഴുമൂലയിൽ ഹൗസിൽ ബീന എം.ജോസഫിന്. പ്രതിമാസ നറുക്കെടുപ്പിൽ സെപ്തംബറിലെ ഒന്നാം സമ്മാനം ആലപ്പുഴ എയ്ഞ്ചൽ ഏജൻസീസിൽ നിന്ന് വാങ്ങിയ സാധനത്തിന്റെ ബില്ലിന് ആലപ്പുഴ പഴവീട് മന്നം ക്വാർട്ടേഴ്സിൽ സുനിതാ ശേഖറിനും. പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലായി ഇതുവരെ 4,863പേർ സമ്മാനാർഹരായി.

സെപ്തംബർ മാസത്തെ രണ്ടാം സമ്മാനം (രണ്ട് ലക്ഷം രൂപ) നേടിയവർ (ബിൽ നൽകിയ സ്ഥാപനം ബ്രാക്കറ്റിൽ): കാസർകോട് സ്വദേശി അനിൽകുമാർ (ചെമ്മണൂർ ഗോൾഡ് പാലസ്,കാഞ്ഞങ്ങാട്), പാലക്കാട് സ്വദേശി അക്ഷര എം. മുരളിക (മലബാർ ബിസിനസ് സെന്റർ, പാലക്കാട്), കോഴിക്കോട് സ്വദേശി ഡൊമിനി മാത്യു (മലബാർ ഗോൾഡ് പാലസ്,കോഴിക്കോട്), കാസർകോട് സ്വദേശി അനിൽകുമാർ.ഇ (പോപ്പുലർ വെഹിക്കിൾസ്, പള്ളിക്കുന്ന്), പാലക്കാട് സ്വദേശി സൂരജ്.യു (മദർ കെയർ ഹെൽത്ത് സെന്റർ, മണ്ണാർക്കാട്).

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ): കോഴിക്കോട് സ്വദേശി തോമസ്. എൻ.എസ് (റിച്ചെസ് ജുവൽ ആർക്കേഡ്, മുക്കം, കോഴിക്കോട്), കോഴിക്കോട് സ്വദേശി ബൈജു.എ (ഷോബിക വെഡ്ഡിംഗ് സ്,കൊയിലാണ്ടി), കാസർകോട് സ്വദേശി അശോകൻ (മെട്രോസിൽക്സ്, കാഞ്ഞങ്ങാട്), കാസർകോട് സ്വദേശി ഹസൈനാർ ഹസ്സൻ (മലബാർഗോൾഡ്, കാസർകോട്), തിരുവനന്തപുരം സ്വദേശി ഗോപിക (ആർ.വി.ഇലക്ട്രോണിക്സ്,തിരുവനന്തപുരം).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUMPER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.