തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 29,682 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. 17.54 ശതമാനമാണ് ടി.പി.ആർ. 142 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 21,422 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 28,008 പേർ സമ്പർക്കരോഗികളാണ്. 1357 പേരുടെ ഉറവിടം വ്യക്തമല്ല. 185 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 132 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 25,910 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |