SignIn
Kerala Kaumudi Online
Thursday, 25 April 2024 6.18 AM IST

അധിക തസ്തികകൾ

cabinet

കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗങ്ങളിൽ 17ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ അധിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.ഡി. പ്രിൻസിനെ കേരള രാജ് ഭവനിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി നിയമിച്ച നടപടി സാധൂകരിച്ചു.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഡയറക്ടർ തസ്തിക സൃഷ്ടിച്ച് ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടി അല്ലെങ്കിൽ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും.

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൽ നാല് വർഷമായി ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് മാനേജറുടെ തസ്തിക പുനഃ സ്ഥാപിക്കും.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അനുവദിച്ച 11ാം ശമ്പളപരിഷ്‌കരണ ആനുകൂല്യം സംസ്ഥാന മെഡിക്കൽ കൗൺസിൽ ജീവനക്കാർക്കും കേരള ഡെന്റൽ കൗൺസിൽ ജീവനക്കാർക്കും അനുവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CABINET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.