കൊച്ചി: കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ (സി.ബി.എസ്.യു) മൂന്നാം സംസ്ഥാന സമ്മേളനം 23, 24 തിയതികളിൽ എറണാകുളം ടൗൺഹാളിൽ നടക്കും. 23ന് രാവിലെ 10ന് എ.എ. റഹിം എം.പി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. മേയർ എം.അനിൽകുമാർ, ടി.നിതിൻ ശശി എന്നിവർ സംസാരിക്കും. പൊതുമേഖലാ ബാങ്കുകളുടെ നിലനില്പ് അപകടത്തിലാക്കുന്ന കേന്ദ്രനയം സമ്മേളനം ചർച്ച ചെയ്യും. 5.30ന് ട്രേഡ് യൂണിയൻ സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |