തിരുവനന്തപുരം: പത്രവിതരണം, ചെറുകിട കച്ചവടം, മത്സ്യവിപണനം, ഹോം ഡെലിവറി തുടങ്ങിയ രംഗത്തുള്ള ചെറുപ്പക്കാർക്ക് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും വാങ്ങുന്നതിന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് വായ്പാ പദ്ധതി ആരംഭിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷത്തിൽ 10,000 ഇലക്ട്രിക് ഇരു ചക്രവാഹനങ്ങളും 5,000 ഇ-ഓട്ടോറിക്ഷയും വാങ്ങാനായി 200 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്യുന്നത്. പലിശ സർക്കാർ വഹിക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |