തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം തള്ളി കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മിസ്. മയക്കുമരുന്നിനെ മയക്കുമരുന്നെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
ചങ്ങനാശേരി ആർച്ച് ബിഷപ്പ് പങ്കെടുക്കുന്നതിൽ അസൗകര്യം അറിയിച്ചു. എന്താണ് അസൗകര്യം എന്നറിയില്ല. സർക്കാരിനെ അറിയിച്ചല്ല യോഗം ചേർന്നത്. സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചാൽ എല്ലാവരും സഹകരിക്കും. പാണക്കാട് കുടുംബത്തിൽ നിന്ന് ഇത്ര ദൂരം യാത്ര ചെയ്ത് മുനവറലി എത്തി. പത്തു കിലോമീറ്റർ ദൂരത്തുള്ളവർ വരാതിരുന്നതിനെക്കുറിച്ചല്ല സംസാരിക്കേണ്ടത്. സമസ്തയടക്കമുള്ള മുസ്ലിം സംഘടനകൾ യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് അഭിപ്രായമില്ല. അവരെ ഇനിയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |