കൊച്ചി: ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങളിൽ മിതത്വം പാലിക്കണമെന്ന് നിർദേശിക്കുന്ന കത്തോലിക്കാ സഭയുടെ ഇടയലേഖനം ഇന്ന് പള്ളികളിൽ വായിക്കും. മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും കേരളത്തിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന സമീപനം ആരിൽ നിന്നും ഉണ്ടാകരുതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച ഇടയലേഖനത്തിൽ പറയുന്നു.
സംവരണേതര വിഭാഗത്തിലെ പാവപ്പെട്ടവർക്കുള്ള സംവരണം സംരക്ഷിക്കപ്പെടണം. ലത്തീൻ, ദളിത് ക്രൈസ്തവർക്കും ഇതര സമുദായങ്ങൾക്കും അർഹതപ്പെട്ട സംവരണം ഒരു കുറവും കൂടാതെ ലഭിക്കണം. വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയാണ് ഇവ നേടിയെടുക്കേണ്ടത്. ഇതിന്റെ പേരിലുള്ള പ്രതികരണങ്ങളിൽ ക്രൈസ്തവതയും മിതത്വവും നഷ്ടപ്പെടാതെ നോക്കണമെന്ന് കർദിനാൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |