കോട്ടയം: നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കാൻ പാലാ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് മൗലവി നൽകിയ ഹർജിയിലാണിത്. സെപ്തംബർ 24ന് അസീസ് മൗലവി പരാതി നൽകിയിരുന്നെങ്കിലും കുറവിലങ്ങാട് പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശം സംബന്ധിച്ച് കുറവിലങ്ങാട് പൊലീസ് ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. സെപ്തംബർ 8നാണ് കുറവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസംഗം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |