SignIn
Kerala Kaumudi Online
Friday, 19 April 2024 7.08 PM IST

ജീവചരിത്രം

catholic

പൗരസ്ത്യ ദേശത്തെ 91-ാം കാതോലിക്കായും 21-ാം മലങ്കര മെത്രാപ്പൊലീത്തയുമായ കാതോലിക്കാ ബാവാ ഓർത്തഡോക്‌സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളായിരുന്നു. 2010 നവംബർ ഒന്നിനാണ് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ ബാവാ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തായുടെയും പിൻഗാമിയായത്.

1946 ആഗസ്റ്റ് 30ന് തൃശൂർ തലപ്പളളി മങ്ങാട്ട് കൊളളന്നൂർ പരേതരായ കെ.ഐ. ഐപ്പ് കുഞ്ഞീറ്റി ദമ്പതികളുടെ മകനായാണ് ജനനം. കെ.ഐ. പോൾ എന്നായിരുന്നു ആദ്യ നാമം. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയശേഷം കോട്ടയം പഴയ സെമിനാരിയിലായിരുന്നു വൈദിക പഠനം.

1973 ജൂൺ 2ന് യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പൊലീത്തയിൽ നിന്ന് പരുമലയിൽ വച്ച് വൈദിക പട്ടം നേടി. 1982 ഡിസംബർ 28ന് എം.ജി.എം തിരുവല്ല അസോസിയേഷനിലാണ് മെത്രാപ്പൊലീത്ത സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1985 ആഗസ്റ്റ് ഒന്നിന് കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായി. 2013 ഫെബ്രുവരി 28ന് എത്യോപ്യൻ ഓർത്തഡോക്‌സ് സഭയുടെ തലവൻ പരിശുദ്ധ ആബൂനാ മത്യാസ് പാത്രിയർക്കീസിന്റെ സ്ഥാനാരോഹണത്തിലെ മുഖ്യാതിഥിയും ബാവായായിരുന്നു. വചനം വിടരുന്നു, വിനയസ്മിതം, നിഷ്‌കളങ്കതയുടെ സൗന്ദര്യം ,അനുഭവങ്ങൾ ധ്യാനങ്ങൾ, ജീവിതക്കാഴ്ചകൾ തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CATHOLICS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.