SignIn
Kerala Kaumudi Online
Sunday, 01 September 2024 4.42 AM IST

ഓപ്പൺ ബുക്ക് പരീക്ഷാരീതി അടുത്ത വർഷം

Increase Font Size Decrease Font Size Print Page
p

കൊച്ചി​: പാഠപുസ്തകങ്ങളും പഠനസഹായി​കളും നോക്കി​ പരീക്ഷ എഴുതാൻ അനുവദി​ക്കുന്ന ഓപ്പൺ ബുക്ക് പരീക്ഷാരീതി​ സി​.ബി​.എസ്.ഇ അടുത്തവർഷം പരീക്ഷിക്കും. അടുത്ത അദ്ധ്യയന വർഷം 9 മുതൽ 12 വരെയുള്ള ക്ളാസുകളി​ലെ ക്രി​സ്മസ് പരീക്ഷയ്ക്ക് തി​രഞ്ഞെടുത്ത സ്കൂളുകളിലായിരിക്കും ഓപ്പൺ ബുക്ക് പരീക്ഷ.

9,10 ക്ലാസുകളിൽ ഇംഗ്ലീഷ്, സയൻസ്, കണക്ക് വിഷയങ്ങളിലും 11,12 ക്ലാസുകളിൽ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലും പരീക്ഷ നടത്തും. മാനദണ്ഡങ്ങളും ചോദ്യരീതി​കളും 4-5 മാസങ്ങൾക്കുള്ളി​ൽ തീരുമാനി​ക്കും.

പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ ഓപ്പൺ​ ബുക്ക് പരീക്ഷാരീതി​ നടപ്പാക്കുന്നതി​നെക്കുറി​ച്ച് നിർദ്ദേശമുണ്ട്. കഴി​ഞ്ഞ ഡി​സംബറി​ൽ ഇതുസംബന്ധി​ച്ച സി​.ബി​.എസ്.ഇ കരി​ക്കുലം കമ്മി​റ്റി​യുടെ ശുപാർശ സി​.ബി​.എസ്.ഇ ഗവേണിംഗ് കൗൺ​സി​ൽ അംഗീകരി​ച്ചു. സ്കൂളുകളി​ലും കോളേജുകളി​ലും പരി​ചയമി​ല്ലാത്ത രീതി​യാണി​ത്. പാഠപുസ്തകങ്ങളി​ൽ നി​ന്ന് ഉത്തരങ്ങൾ പകർത്തി​യെഴുതൽ മാത്രമ​ല്ല, വി​ദ്യാർത്ഥി​യുടെ വി​ശകലനശേഷി​കൂടി​ പരീക്ഷി​ക്കും വി​ധമാകും ചോദ്യങ്ങൾ.

പരീക്ഷണാടി​സ്ഥാനത്തി​ൽ നടക്കുന്ന പരീക്ഷയി​ൽ ഉത്തരമെഴുതാൻ എടുക്കുന്ന സമയം, വി​ദ്യാർത്ഥി​കളുടെ പ്രതി​കരണം, മൂല്യനി​ർണയത്തി​ലെ പ്രശ്നങ്ങൾ എന്നി​വ വി​ലയി​രുത്തും. ആവശ്യമായ പരി​ഷ്കാരങ്ങൾ കൂടി​ നടപ്പാക്കി​യാക്കും അന്തി​മരൂപം നൽകുക.

• ഡൽഹി​ സർവകലാശാല സഹായി​ക്കും

ഓപ്പൺ ബുക്ക് പരീക്ഷാ നടത്തി​പ്പി​നും ചോദ്യപേപ്പർ തയ്യാറാക്കാനും മൂല്യനി​ർണയത്തി​നും ​ ഡൽഹി​ സർവകലാശാല സി​.ബി​.എസ്.ഇയെ സഹായി​ക്കും. കൊവി​ഡ്കാലത്ത് ഇത്തരം പരീക്ഷ സർവകലാശാല നടത്തി​യതാണ്. പരീക്ഷാപേപ്പർ ഉൾപ്പെടെ അന്ന് വി​ദ്യാർത്ഥി​കളാണ് കൊണ്ടുവന്നത്.

• ആദ്യപരീക്ഷണം പരാജയം

2014- 17 കാലഘട്ടത്തി​ൽ മൂന്നു വർഷം 9ാം ക്ളാസ് മുതൽ 11 വരെ ഓപ്പൺ​ ടെക്സ്റ്റ് ബേസ്ഡ് അസസ്മെന്റ് എന്ന പേരി​ൽ പരീക്ഷണ പരീക്ഷകൾ സി​.ബി​.എസ്.ഇ നടത്തി​യി​രുന്നു. അന്ന് വി​ദ്യാർത്ഥി​കളും അക്കാഡമി​ക് വി​ദഗ്ദ്ധരും അസംതൃപ്തി​ പ്രകടി​പ്പി​ച്ചതി​നാൽ തുടർന്നി​ല്ല.

• ബോർഡ് പരീക്ഷകൾ രണ്ട് വട്ടം

2025-26 അദ്ധ്യയന വർഷം മുതൽ 10,12 ബോർഡ് പരീക്ഷകൾ 2 പ്രാവശ്യം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ പരീക്ഷ നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം പരീക്ഷ ഫെബ്രുവരി-മാർച്ച് മാസങ്ങളിലുമായി​രി​ക്കും. രണ്ട് തവണ വി​ദ്യാർത്ഥി​ പരീക്ഷ എഴുതണമെന്നും നി​ർബന്ധമി​ല്ല. ജെ.ഇ.ഇ., നീറ്റ് പരീക്ഷ പോലെ രണ്ട് പരീക്ഷയി​ലെയും മി​കച്ച മാർക്ക് സ്വന്തമാക്കാം.

• ഓപ്പൺ​ ബുക്ക് പരീക്ഷ

വി​ദ്യാർത്ഥി​കളുടെ ചി​ന്താശേഷി​യും വി​ശകലന ബുദ്ധി​യുമാണ് പ്രാഥമി​കമായി​ പരീക്ഷി​ക്കുക. പരീക്ഷയ്ക്കി​ടെ കേസ് സ്റ്റഡി​കൾ നടത്താൻ ആവശ്യമായ മെറ്റീരി​യലുകൾ നാല് മാസം മുമ്പേ നൽകും. നോട്ടും ടെക്സ്റ്റ് ബുക്കുകളും റഫർ ചെയ്യാം.

നല്ല തയ്യാറെടുപ്പ് വേണം

വിദേശങ്ങളിൽ വ്യാപകമായ ഓപ്പൺബുക്ക് രീതി മുമ്പ് സി.ബി.എസ്.ഇ പരീക്ഷിച്ച് ഉപേക്ഷിച്ചതാണ്. ഗഹനമായ പഠനം, വായന, അനലറ്റിക്കൽ സ്‌കിൽ എന്നിവ അത്യാവശ്യമാണ്. കുട്ടികൾക്ക് ഗുണകരമാകണമെങ്കിൽ പഠന രീതിയിലും കാര്യമായ മാറ്റങ്ങൾ വേണം. നല്ല തയ്യാറെടുപ്പും സമഗ്രമായ വായനയും വേണം. ഓപ്പൺബുക്ക് സംബന്ധിച്ച് അദ്ധ്യാപകർക്കും സംശയങ്ങൾ ഏറെയാണ്.

ഡോ.ടി​.പി​.സേതുമാധവൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CBSE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.