SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

മൂല്യനിർണയം കുറ്റമറ്റതാക്കണം: സി.ബി.എസ്.ഇ കൗൺസിൽ

a

കൊച്ചി: പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാ മൂല്യനിർണയം ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) രീതിയിൽ നടത്തിയപ്പോൾ മാർക്ക് കുറയാനിടയായതിന്റെ കാരണങ്ങൾ പഠിച്ച് പരിഹാരം കാണണമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള ആവശ്യപ്പെട്ടു.

പുനർമൂല്യനിർണയം നീതിയുക്തവും കുട്ടികളുടെ ആശങ്ക ദൂരീകരിക്കുന്ന രീതിയിലുമാകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെയും സി.ബി.എസ്.ഇ അധികൃതരെയും അറിയിച്ചു.

ആറാം ക്ളാസിൽ ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന ത്രിഭാഷാ പദ്ധതി ഒമ്പതാം ക്ളാസിൽ തിടുക്കത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ചും വ്യക്തത വരുത്തണം.
സ്‌കൂളുകളുടെ പ്രവർത്തനം ഏകീകൃതമാക്കാൻ വാർഷിക കലണ്ടർ സി.ബി.എസ്.ഇ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു.

കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, മേഖലാ പ്രസിഡന്റ് ഫാ. ജോണി കാഞ്ഞരിത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA