SignIn
Kerala Kaumudi Online
Thursday, 25 April 2024 11.49 AM IST

സർട്ടിഫിക്കറ്റ് വിതരണവും ശിൽപശാലയും

v

തിരുവനന്തപുരം: യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയിലുൾപ്പെടുത്തി എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിലുള്ള യുവജനങ്ങൾക്കായി സംഘടിപ്പിച്ച ദൃശ്യമാദ്ധ്യമ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശില്പശാലയും ഇന്നും നാളെയുമായി തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വൈ.എം.സി.എ ഹാളിൽ നടക്കും.

ഇന്ന് രാവിലെ 10.30ന് ചലച്ചിത്ര സംവിധായകൻ ഡോ. ബിജു ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും. മാദ്ധ്യമ ശിൽപ്പശാലയ്ക്ക് ഛായാഗ്രാഹകൻ കെ.ജി.ജയൻ, എഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ബിജു എന്നിവർ നേതൃത്വം നൽകും. നാളെ വൈകുന്നേരം 3ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും. ചലച്ചിത്ര സംവിധായകൻ മനോജ് കാനയുമായി മുഖാമുഖം പരിപാടിയും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CERTIFICATE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.