തിരുവനന്തപുരം: കോളേജ് ഒഫ് എൻജിനിയറിംഗിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മ (സി.ഇ.ടി.എ.എ) അദ്ധ്യാപക ദിനത്തിൽ 'ഗുരുവന്ദനം' പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം വഴി നടക്കുന്ന പരിപാടിയിൽ ഓരോ ഡിപ്പാർട്ട്മെന്റിനും പ്രത്യേക മീറ്റിംഗ് റൂമുകൾ ഉണ്ടായിരിക്കും. സി.ഇ.ടിയിൽ ഇതുവരെ പഠിപ്പിച്ചതും പഠിച്ചതുമായ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വീണ്ടും ഒത്തുകൂടാനുള്ള അവസരമാണ്. ഐ.ഐ.ടി മദ്രാസ് പ്രൊഫസറായ ദേവദാസ് മേനോൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |