SignIn
Kerala Kaumudi Online
Friday, 19 April 2024 10.48 PM IST

പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന് നാടിന്റെ അന്ത്യാഞ്ജലി

തിരുവനന്തപുരം: വ്യതിചലിക്കാത്ത നിലപാടുകൊണ്ടും അടിയുറച്ച വാക്കുകൾ കൊണ്ടും രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് നേടിയെടുത്ത ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി. ജെ. ചന്ദ്രചൂഡന് നാടിന്റെ അന്ത്യാഞ്ജലി.

ഇന്നലെ രാവിലെ 7മുതൽ 11 വരെ കണ്ണമ്മൂലയിലെ വീട്ടിലും തുടർന്ന് രണ്ടു മണിവരെ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വച്ച മൃതദേഹം രണ്ടര മണിയോടെ തൈക്കാട് വൈദ്യുത ശ്‌മശാനത്തിൽ സംസ്‌കരിച്ചു. നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടേയുടെയും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയ ശേഷമായിരുന്നു ചടങ്ങുകൾ. വിലാപയാത്രയായാണ് ഭൗതികശരീരം വൈദ്യുത ശ്‌മശാനത്തിൽ കൊണ്ടുവന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആന്റണി രാജു, കെ. രാജൻ, ജി.ആർ. അനിൽ, വി. ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ, കെ. കൃഷ്‌ണൻകുട്ടി, റോഷി അഗസ്റ്റിൻ, സ്‌പീക്കർ എ.എൻ. ഷംസീർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അടൂർ പ്രകാശ് എം.പി, അബ്ദുൽ വഹാബ് എം.പി, മുൻ ഡി.ജി.പി പി.ജെ. അലക്‌സാണ്ടർ, എസ്. എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, സി.പി.എം നേതാക്കളായ എ.കെ.ബാലൻ, ആനാവൂർ നാഗപ്പൻ, ആനത്തലവട്ടം ആനന്ദൻ, എം.വിജയകുമാർ, കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ, എൻ. പീതാംബരക്കുറുപ്പ് , വി.എസ്. ശിവകുമാർ, ടി. ശരത്ചന്ദ്ര പ്രസാദ്, എം.എ. വാഹിദ്, കെ.എസ്. ശബരീനാഥൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, കെ.പി. ശങ്കരദാസ്, സി. ദിവാകരൻ, പന്ന്യൻ രവീന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ബാബു ദിവാകരൻ, ഇറവൂർ പ്രസന്നകുമാർ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,ഐ. ബി. സതീഷ്, കോവൂർ കുഞ്ഞുമോൻ, സി.കെ.ഹരീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം. മുകേഷ്, വി.കെ.പ്രശാന്ത്, പി.സി.വിഷ്‌ണുനാഥ്, നടൻ ഇന്ദ്രൻസ്, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.ജി.പരമേശ്വരൻ നായർ, വ്യവസായി മോഹൻദാസ്, റാണി മോഹൻദാസ്, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ, ജനതാദൾ നേതാവ് മാത്യു ടി. തോമസ്, നീലലോഹിതദാസൻ നാടാർ, ഫോർവേഡ് ബ്ലോക്ക് നേതാവ് ആർ.എസ്. ഹരി, മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള എന്നിവർ അന്ത്യോപചാരമർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി ഡെപ്യൂട്ടി എഡിറ്റർ വി. എസ്. രാജേഷ് പുഷ്പചക്രം അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHANDRACHOODAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.