SignIn
Kerala Kaumudi Online
Thursday, 25 April 2024 7.30 AM IST

ചട്ടമ്പിസ്വാമി ജയന്തി ഭവനങ്ങളിൽ ആഘോഷിക്കും

chattambi-swami

തിരുവനന്തപുരം: ആത്മീയാചാര്യൻ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 168-ാമതു ജയന്തി മന്നം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ആഘോഷിക്കും.

സ്വാമികളുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും ജില്ലാ ആസ്ഥാനങ്ങളിൽ അനുസ്മരണ സമ്മേളനങ്ങളും നടത്താൻ സാംസ്കാരിക സമിതി നേതൃയോഗം തീരുമാനിച്ചു. ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം എൻ.എസ്.എസ് മുൻ വൈസ് പ്രസിഡന്റ് വി.പി.ഹരിദാസ് ഒറ്റപ്പാലം നിർവഹിക്കും. നേതൃയോഗത്തിൽ ചെയർമാൻ പ്രൊഫ.എൻ. രാജശേഖരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, ചവറ സുരേന്ദ്രൻ പിള്ള , പ്രൊഫ.പി.ആർ. പിഷാരടി, വി.ജെ. ഉണ്ണികൃഷ്ണൻ നായർ , പ്രൊഫ.സതീദേവി, എൻ.വിജയൻ നായർ, എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATTAMBI SWAMI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.