തിരുവനന്തപുരം: കർണാടക സംഗീതം വായ്പാട്ടിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2022ലെ ചെമ്പൈ പുരസ്കാരത്തിന് യുവസംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യ നഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം 695009 (ഫോൺ: 04712472705, മൊബൈൽ: 9447754498) എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ട്രസ്റ്റ് ട്രഷററുടെ ഫോൺ നമ്പരിലേക്ക് (9447060618) വാട്സ്ആപ്പ് സന്ദേശം അയച്ചും അപേക്ഷാഫോം വാങ്ങാം. തപാലിൽ അപേക്ഷാഫോം ലഭിക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ വലിയ കവർ അയയ്ക്കണം. അപേക്ഷ ഈ മാസം 15നകം ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |