SignIn
Kerala Kaumudi Online
Friday, 29 March 2024 7.34 PM IST

പോസ്റ്റൽ വോട്ട്: ചെന്നിത്തല വീണ്ടും കത്ത് നൽകി

chenni

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. പോസ്റ്റൽ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്നതിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് കത്ത് നൽകിയത്.

വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ, വോട്ട് രേഖപ്പെടുത്തിയവ, 80 വയസിന് മുകളിലുള്ളവർ എന്നിവർക്ക് നൽകിയ പോസ്റ്റൽ ബാലറ്റുകൾ, എത്ര എണ്ണത്തിൽ വോട്ടുകൾ രേഖപ്പെടുത്തി എന്നിവയുടെ വിവരങ്ങൾ പുറത്ത് വിടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റൽ ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് കത്ത് നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ വീണ്ടും മറ്റൊരു കത്ത് നൽകിയത്‌. എന്നാൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിലെ അഞ്ച് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പത്ത് പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒാഫീസ് അടച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHENNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.