കോട്ടയം : ഇടതു സർക്കാരിനെതിരെ സമസ്ത മേഖലയിലും സമരം നടത്തി ജനവിരുദ്ധത തുറന്നു കാട്ടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ 37-ാം സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി.
പൊതുസമ്മേളന ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധിസമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് കെ.ആർ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
കെ-റെയിലിൽ അടിമുടി ദുരൂഹത: സതീശൻ
കെ-റെയിൽ സംബന്ധിച്ച് ആശയക്കുഴപ്പവും ദുരൂഹതയും തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നതെന്ന് പോലും സർക്കാരിന് പറയാനാകുന്നില്ല. മന്ത്രി സജി ചെറിയാൻ ബഫർ സോൺ ഇല്ലെന്ന് പറഞ്ഞു.കെ-റെയിൽ എം.ഡി തിരുത്തി. 64,000 കോടി ചെലവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോടിയേരി പറഞ്ഞത് 80,000 കോടി എന്നാണ്. ഏതാണ് ശരി? തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കണക്കിലെ 32ലക്ഷം രൂപയുടെ സ്വത്ത് അഞ്ചു കോടിയിലേക്ക് എങ്ങനെ എത്തിയെന്ന് സജി ചെറിയാൻ വ്യക്തമാക്കണം. ബസ് സമരം ഒത്തുതീർപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |