കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും വർഗീയത ആളിക്കത്തിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സി.പി.എമ്മിന്റെ വർഗീയപ്രീണനം വിജയിക്കില്ല. കേരളത്തിലെ ദുർഭരണത്തിനും കെ -റെയിലിനുമെതിരായ താക്കീതാകും തിരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരക്കാർ കേരളത്തിലെ ജനങ്ങളുടെ വികാരം ഏറ്റെടുത്ത് കനത്ത താക്കീത് നൽകും. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായി ജനങ്ങൾ വോട്ടുചെയ്യും. ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |