തിരുവനന്തപുരം:കറണ്ട് ചാർജ് വർദ്ധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ കുടുംബബഡ്ജറ്റ് താളം തെറ്റിക്കുന്ന നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സർക്കാരാണു തങ്ങളെന്നു പിണറായി ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. മഹാമാരിക്കിടയിൽ കിറ്റ് നൽകി ജനങ്ങളെ പ്രലോഭിപ്പിച്ചു കബളിപ്പിച്ച പിണറായിസർക്കാർ കിറ്റിന്റെ തുക കറണ്ട് വർദ്ധനവിലൂടെ തിരിച്ചുപിടിക്കുകയാണ്. ഇത്രയും വലിയ വർദ്ധന മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചാർജ് വർദ്ധന പിൻവലിക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |