തിരുവനന്തപുരം: ശക്തിപ്രകടനത്തോടെ കേരള ചേരമർ സംഘത്തിന്റെ 47-ാമത് സംസ്ഥാന സമ്മേളനത്തിന് സമാപനം. വൈകിട്ട് വെള്ളയമ്പലം സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിലെത്തി അയ്യങ്കാളി ഹാളിൽ സമാപിച്ചു. കേരളീയ വേഷം ധരിച്ച വനിതകളും വെള്ള വസ്ത്രം ധരിച്ച പുരുഷന്മാരും ഉൾപ്പെടെ നൂറു കണക്കിന് പ്രവർത്തകർ ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് നഗരത്തിലൂടെ സഞ്ചരിച്ചത്. സമാപനസമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദളിത്- പിന്നാക്ക സമൂഹം നേരിടുന്ന പ്രതിസന്ധികൾക്കെതിരെ പോരാട്ടത്തിന്റെ പാത വെട്ടിത്തുറക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എബി ആർ. നീലംപേരൂർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഐ.ആർ. സദാനന്ദൻ, സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ സെൽ ജനറൽ കൺവീനർ എ.കെ. സജീവ്, കേരള ചേരമർ സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.ഡി. രാജൻ, ജഗതി രാഘവൻ, വൈസ് പ്രസിഡന്റുമാരായ തങ്കച്ചൻ ഇല്ലിച്ചിറ, എ.കെ. ബിജു, ട്രഷറർ കെ.വി. ബാബു, സ്വാഗത സംഘം ജനറൽ കൺവീനർ കെ. ശിവരാജൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: എബി ആർ. നീലംപേരൂർ (പ്രസിഡന്റ് ), എ.കെ. ബിജു, തങ്കച്ചൻ ഇല്ലിച്ചിറ (വൈസ് പ്രസിഡന്റ്), ഐ.ആർ. സദാനന്ദൻ (ജന സെക്രട്ടറി ), എസ്. മണി, പി.ഡി. രാജൻ (സെക്രട്ടറി ), കെ.വി. ബാബു (ട്രഷറർ ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |