SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.00 PM IST

കോടിയേരിക്ക് ചെറിയാൻ ഫിലിപ്പിന്റെ മറുപടി; 'എ.കെ.ജിയെ ദയവായി തള്ളിപ്പറയരുത്'

cheriyan-philip

തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരത്തെ വിമോചന സമരത്തോട് താരതമ്യപ്പെടുത്തുന്ന കോടിയേരി ബാലകൃഷ്ണൻ എ.കെ.ജിയെ അപമാനിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. മണ്ണിന്റെ മക്കൾക്കു വേണ്ടി പോരാടിയ എ.കെ.ജിയുടെ സമര പാരമ്പര്യത്തെ സി.പി.എം ദയവായി തള്ളിപ്പറയരുത്.

1959ലെ വിമോചന സമര നായകനായ ഫാദർ ജോസഫ് വടക്കനും എ.കെ.ജിയും കൈകോർത്തുപിടിച്ചാണ് 1961ൽ അമരാവതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തിയതെന്ന കാര്യം സി.പി.എം മറക്കരുത്. വിശദവസ്തുതകൾ 1975ൽ എ.കെ.ജി എം.എൽ.എ ഹോസ്റ്റലിലെ 25ാം നമ്പർ മുറിയിലിരുന്ന് പറഞ്ഞത് 'കാൽ നൂറ്റാണ്ട്" എന്ന തന്റെ പുസ്തകത്തിലുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERIYAN PHILIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.