തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സീനിയർ ലീഗൽ കൗൺസലായി നിയമിതനായ മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.കെ. രവീന്ദ്രന്, അദ്ദേഹം അഡിഷണൽ അഡ്വക്കേറ്റ് ജനറലായിരുന്ന കാലത്തെ ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. ഇതനുസരിച്ച് പ്രതിമാസം 2.60 ലക്ഷം രൂപയായിരിക്കും ശമ്പളം.
രവീന്ദ്രനെ മുഖ്യമന്ത്രിയുടെ സീനിയർ ലീഗൽ കൗൺസലായി നിയമിച്ച് നേരത്തേ ഉത്തരവായിരുന്നെങ്കിലും, സേവന-വേതന വ്യവസ്ഥകൾ നിശ്ചയിച്ചിരുന്നില്ല. അഡിഷണൽ അഡ്വക്കേറ്റ് ജനറൽമാരായ മോഹൻ ജോസഫ്, കെ.പി. ജയചന്ദ്രൻ എന്നിവർക്ക് നേരത്തേ അഡ്വക്കേറ്റ് ജനറലിന്റെ പദവി അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |