ചി​ല​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ഇ​രു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക് ​ഭാ​ര​മാ​യി​ട്ടു​ണ്ട്, ഇ​റ​ക്കി​വ​യ്ക്കേ​ണ്ടി​ ​വ​രും,​ മുഖ്യമന്ത്രിയുടെ വാക്കുകൾ വിരൽ ചൂണ്ടുന്നത് ദേവസ്വം പ്രസിഡന്റിലേക്കോ?

Saturday 12 January 2019 10:16 AM IST
pinarayi-a-padmakumar

തി​രു​വ​ന​ന്ത​പു​രം​:​ 'ചി​ല​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ഇ​രു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക് ​ഭാ​ര​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം​ ​ഭാ​രം​ ​ഇ​റ​ക്കി​വ​യ്ക്കേ​ണ്ടി​ ​വ​രു​മെ​ന്നു​മാ​ണ് ​തോന്നുന്നത്. വ്യാ​ഴാ​ഴ്‌ച​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളു​ടെ​യും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളു​ടെ​യും​ ​ ശി​ല്‌പ​ശാ​ല​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി​യ​ ​ഒ​രു​ ​പ​രാ​മ​ർ​ശമാണിത്. എന്നാൽ മുഖ്യമന്ത്രി ഉദ്ദേശിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.

മുഖ്യമന്ത്രിയുടെ പരാമർശത്തിന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ​പ​ത്മ​കു​മാ​റി​ന്റെ​ ​രാ​ജി​വാ​ർ​ത്ത​ പരന്നത്. ബോ​ർ​ഡി​ന്റെ​ ​കാ​ലാ​വ​ധി​ ​ന​വം​ബ​ർ​ 14​വ​രെ​യു​ണ്ട്.​ ​കാ​ലാ​വ​ധി​ ​ക​ഴി​യും​ ​മു​മ്പ് ​പ്ര​സി​ഡ​ന്റി​നെ​യോ​ ​അം​ഗ​ങ്ങ​ളെ​യോ​ ​മാ​റ്റാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ക​ഴി​യി​ല്ല.​ ​എ​ന്നാ​ൽ​ ​പാ​ർ​ട്ടി​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​അ​നു​സ​രി​ക്കേ​ണ്ടി​ ​വ​രും. എന്നാൽ തന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പദ്‌മകുമാർ വ്യക്തമാക്കി.

അതേസമയം, ​ശ​ബ​രി​മ​ല​യി​ലെ​ ​ശു​ദ്ധി​ക്രി​യ​ ​വി​​വാ​ദ​ത്തി​ൽ​ ​ത​ന്ത്രി​യോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​ ​ത​ടി​യൂ​രി​യെ​ങ്കി​ലും​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ബോ​ർ​ഡി​ൽ​ ​അ​സ്വ​സ്ഥ​ത​ ​പു​ക​യു​ന്നു.​ 22​നു​ള്ളി​ലാ​ണ് ​ത​ന്ത്രി​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കേ​ണ്ട​ത്.​ ​എ​ന്നാ​ൽ​ ​ശു​ദ്ധി​ക്രി​യ​യു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ത​ന്ത്രി​യു​ടെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​ച്ച് ​ഒ​ഴി​യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​താ​ണ് ​ബോ​ർ​ഡി​നെ​ ​ആ​ശ​ങ്ക​യി​ലാ​ഴ്‌​ത്തു​ന്ന​ത്.


ശു​ദ്ധി​ക്രി​യ​ ​ന​ട​ത്തും​ ​മു​മ്പ് ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ട​ക്കം​ ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രെ​ ​അ​റി​യി​ച്ച​താ​യാ​ണ് ​ത​ന്ത്രി​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​പ​ക്ഷേ,​ ​ഇ​ക്കാ​ര്യം​ ​ത​ന്നെ​ ​അ​റി​യി​ച്ചി​ല്ലെ​ന്ന് ​ബോ​ർ​ഡ് ​അം​ഗം​ ​കെ.​പി.​ശ​ങ്ക​ര​ദാ​സ് ​വ്യ​ക്ത​മാ​ക്കി.​ ​മാ​ത്ര​മ​ല്ല​ ​ത​ന്ത്രി​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്ന് ​ശ​ക്ത​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ട​തു​ ​ശ​ങ്ക​ര​ദാ​സും​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​മാ​ണ്.​ ​ശു​ദ്ധി​ക്രി​യ​ ​ന​ട​ത്തി​യാ​ൽ​ ​അ​ത് ​കോ​ട​തി​ ​അ​ല​ക്ഷ്യ​മാ​വു​മെ​ന്ന് ​ത​ന്ത്രി​ക്ക് ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് ​അ​റി​യു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA