തിരുവനന്തപുരം: മദ്രസയിലെ പുരസ്കാര വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സമസ്ത സെക്രട്ടറിയോട് വിശദീകരണവും പെരിന്തൽമണ്ണ എസ്.എച്ച്.ഒ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോട് റിപ്പോർട്ടും തേടി. സമസ്ത ഉപാദ്ധ്യക്ഷൻ അബ്ദുള്ള മുസ്ലിയാർക്കും പെരിന്തൽമണ്ണ സി.ഐയ്ക്കും കമ്മിഷൻ നോട്ടീസയച്ചു. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷണറോട് 25 ന് നേരിട്ട് വിശദീകരണം നൽകാൻ കമ്മിഷൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |