SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.04 PM IST

'ചുരുളി': ഒ.ടി.ടിയിൽ സെൻസർ ചെയ്ത പതിപ്പല്ല

churuli

തിരുവനന്തപുരം: അസഭ്യ വാക്കുകളുടെ ധാരാളിത്തം കൊണ്ട് ചർച്ചയായ ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ 'ചുരുളി'യുടെ സെൻസർ ചെയ്ത പതിപ്പല്ല ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ എത്തിയതെന്നു വിശദീകരിച്ച് സെൻസർ ബോർഡ് രംഗത്ത്. സംഭവം വിവാദമായ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രതികരണം. സിനിമാട്ടോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983, കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് 'എ' സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് 'ചുരുളി'ക്കു നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒ.ടി.ടിയിലൂടെ പുറത്തു വന്നിരിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സെൻസർ ബോർഡിനെതിരെ ഇപ്പോൾ പ്രചരിക്കുന്നതെന്ന് റീജിയണൽ ഓഫീസർ വി. പാർവതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

 ഒ.​ടി.​ടി​യി​ൽ​ ​വേ​ണ്ട​ത് ​ധാ​ർ​മ്മിക സെ​ൻ​സ​റിം​ഗ്:​ ​സ​ജി​ ​ചെ​റി​യാൻ

കൊ​ല്ലം​:​ ​ഒ.​ടി.​ടി​യി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​സി​നി​മ​ക​ൾ​ക്ക് ​സെ​ൻ​സ​റിം​ഗ് ​സാ​ദ്ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ​ ​ധാ​ർ​മ്മി​ക​മായ
സെ​ൻ​സ​റിം​ഗി​ന് ​സി​നി​മാ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​യ്യാ​റാ​വ​ണ​മെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​കൗ​മു​ദി​യു​ടെ​ 110​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​കൊ​ല്ലം​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
"​വി​വാ​ദ​ ​സി​നി​മ​യു​ടെ​ ​ആ​ദ്യ​ ​ഭാ​ഗം​ ​മാ​ത്ര​മേ​ ​ഞാ​ൻ​ ​ക​ണ്ടു​ള്ളൂ.​ ​പി​ന്നെ​ ​കാ​ണാ​ൻ​ ​തോ​ന്നി​യി​ല്ല.​ ​പ​ച്ച​ത്തെ​റി​യാ​ണ് ​പ​റ​യു​ന്ന​ത്.​ ​സാം​സ്കാ​രി​ക​ ​ഉ​ന്ന​തി​യു​ള​ള​ ​ഒ​രു​ ​സ​മൂ​ഹ​മാ​ണ് ​കേ​ര​ള​മെ​ന്ന് ​ഓ​ർ​ക്ക​ണം.​ ​അ​വാ​ർ​ഡ് ​വാ​ങ്ങി​യ​ ​സം​വി​ധാ​യ​ക​ന്റേ​താ​ണ് ​ഈ​ ​സി​നി​മ.​ ​കു​ഞ്ഞു​ങ്ങ​ളു​ൾ​പ്പെ​ടെ​ ​കു​ടും​ബം​ ​ഒ​ന്നി​ച്ചി​രു​ന്നാ​ണ് ​സി​നി​മ​ ​കാ​ണു​ന്ന​തെ​ന്ന് ​ഓ​ർ​ക്ക​ണം.​ ​ഇ​ത്ത​രം​ ​സ​മീ​പ​ന​ങ്ങ​ൾ​ ​സാം​സ്കാ​രി​ക​ ​വ​ള​ർ​ച്ച​യ്ക്ക് ​യോ​ജി​ച്ച​ത​ല്ല​"​ ​-​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHURULI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.