തിരുവനന്തപുരം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ മൂന്നു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സുരേഷ് കുമാറിനെ എക്സൈസ് കമ്മിഷണർ എസ്. ആനന്തകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു.മൈലച്ചൽ ജി.എൻ ഭവനിൽ പ്രവീൺ -അഞ്ജു ദമ്പതികളുടെ മകൻ ഋഷികേശാണ് കഴിഞ്ഞ മാർച്ച് 20 ന് 60 അടി താഴ്ചയുളള കിണറ്റിൽ വീണത്. യാദൃശ്ചികമായി സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുരേഷ്കുമാർ ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു. എക്സൈസ് കമ്മിഷണറേറ്റിൽ നടന്ന അനുമോദനച്ചടങ്ങിൽ അഡീഷണൽ എക്സൈസ് കമ്മിഷണർ (ഭരണം) ഡി.രാജീവ്, വിജിലൻസ് ഓഫീസർ കെ.മുഹമ്മദ് ഷാഫി, ജോയിന്റ് എക്സൈസ് കമ്മീഷണർമാരായ കെ.എ. ജോസഫ്, എസ്.രഞ്ജിത്ത്, ജി.രാധാകൃഷ്ണപിള്ള, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രദീപ് കുമാർ.കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |