നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 1.20ന് ഹീത്രുവിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ കൊച്ചി - ലണ്ടൻ വിമാനം മുടങ്ങി. ഇന്നലെ പുലർച്ചെ ലണ്ടനിൽ നിന്നെത്തിയ വിമാനത്തിൽ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തകരാർ കണ്ടെത്തുകയായിരുന്നു.
തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനെത്തുടർന്ന് 182 യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനം ഇന്ന് പുലർച്ചെ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
പ്രതിഷേധം
വിമാനം പുറപ്പെടാൻ വൈകിയിട്ടും എയർ ഇന്ത്യ കൃത്യമായ വിവരങ്ങൾ അറിയിക്കാതിരുന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. വൈകിട്ട് നാലോടെയാണ് യാത്രക്കാർക്ക് ഭക്ഷണം നൽകിയത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |