SignIn
Kerala Kaumudi Online
Thursday, 25 April 2024 7.33 AM IST

ചക്രസ്തംഭന സമരം നടത്തി

citu

തിരുവനന്തപുരം: ഇന്ധനവില തുടർച്ചയായി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തെ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ 15 മിനിട്ട് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതൽ 11.15 വരെയാണ് വാഹനങ്ങൾ നിരത്തുകളിൽ നിറുത്തിയിട്ട് പ്രതിഷേധിച്ചത്. വാഹനങ്ങൾ തടഞ്ഞതിന് ചിലയിടങ്ങളിൽ ജനങ്ങളും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പലയിടത്തും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
സ്റ്റാച്യുവിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഓവർ ബ്രിഡ്ജിൽ ഡോ. എ. നീലലോഹിതദാസൻ നാടാർ, പി.എം.ജിയിൽ പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CITU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.