SignIn
Kerala Kaumudi Online
Thursday, 25 April 2024 3.42 PM IST

പീഡനക്കേസ്: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം

p

കോഴിക്കോട്: ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ എഴുത്തുകാരിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന കേസിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോഴിക്കോട് ജില്ലാകോടതി ജാമ്യം അനുവദിച്ചത്.

2021 ഏപ്രിൽ 17ന് പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിൽ എത്തിയ ദളിത് യുവതിയോട് ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്. കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതി പ്രകാരം എസ്.സി - എസ്.ടി ആക്ട് അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തതെങ്കിലും എസ്.സി - എസ്.ടി ആക്ട് ബാധകമല്ലെന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2020 ഫെബ്രുവരി 18ന് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് യുവ എഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന, കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു കേസിലും മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രമേ ഒളിവിൽ കഴിയുന്ന സിവിക് ചന്ദ്രന് പുറത്തുവരാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CIVIC CHANDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.