തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിലുള്ള കിലെ സിവിൽ സർവീസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ ഒരു വർഷത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരീശീലനം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലാസുകൾ 20ന് ആരംഭിക്കും. ചേരാൻ ആഗ്രഹിക്കുന്ന അങ്കണവാടി ക്ഷേമനിധി ബോർഡിന്റെ കീഴിൽ അംഗത്വമുള്ളവരുടെ ആശ്രിതർക്ക് ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസറുടെ ആശ്രിതത്വ സർട്ടിഫിക്കറ്റുൾപ്പെടെ 13 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വെബ്സൈറ്റിൽ. ഫോൺ: 7907099629, 0471-2309012, 0471-2307742.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |