തിരുവനന്തപുരം: സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്
കേരളത്തിന്റെ പൊതുവിതരണ ചരിത്രം സംബന്ധിച്ച സർക്കാർ ഉത്തരവുകൾ, ഫോട്ടോകൾ, ആദ്യകാല റേഷൻ ലൈസൻസുകൾ, റേഷൻ കാർഡുകൾ, പത്രവാർത്തകൾ, മറ്റ് രേഖകൾ എന്നിവ ഉൾപ്പെടുത്തി ഒരു ആർക്കൈവ് തയാറാക്കുന്നു. ഇത്തരം രേഖകൾ കൈവശമുള്ളവർക്ക് അവയുടെ ചിത്രങ്ങൾ/ പകർപ്പുകൾ പൊതുവിതരണ വകുപ്പിന് നേരിട്ടോ civilsupplies60@gmail.com വിലാസത്തിലോ 30നു മുമ്പ് കൈമാറാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പ്രാധാന രേഖകൾക്ക് സമ്മാനങ്ങളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |