തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേശകനായി അഡ്വ. കെ.കെ. രവീന്ദ്രനാഥിനെ നിയമിച്ചു. മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറലായ രവീന്ദ്രനാഥ് കൊച്ചി പുല്ലേപ്പടി സ്വദേശിയാണ്. ചീഫ് സെക്രട്ടറിയുടെ നിയമോപദേശകനായി മൂവാറ്റുപുഴ കോടതിയിലെ ലീഗൽ അഡ്വൈസറായ രഞ്ജിത്തിനെയും നിയമിച്ചു. ആദ്യമാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിയമോപദേശകരെ നിയമിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ ലെയ്സൺ ഓഫീസറായി അഡ്വ. വേലപ്പനെ നിയമിച്ചിരുന്നു.
സെക്രട്ടേറിയറ്റ് മാന്വൽ 112 അനുസരിച്ച് നിയമ വകുപ്പിൽ നിന്നോ, ലാ സെക്രട്ടറിയിൽ നിന്നോ സർക്കാരിന് നിയമോപദേശം തേടാം. ജില്ലാ ജഡ്ജിയാണ് നിയമ സെക്രട്ടറിയായി വരുന്നത്. അതിന് മുകളിലാണ് നിയമോപദേശകരെ നിയമിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |