SignIn
Kerala Kaumudi Online
Friday, 19 April 2024 6.01 AM IST

സ്ത്രീകൾക്കെതിരെ അധിക്ഷേപം: ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ കർശന നടപടി

p

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അധിക്ഷേപം ധാരാളം പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ത്രീവിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങളാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പ്രണയ നൈരാശ്യം അതിക്രമങ്ങളിലേക്ക് കടക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. ഇത്തരം പരാതികളിൽ നടപടിയോടൊപ്പം എതിർകക്ഷിയുടെ നീക്കങ്ങൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിശുദ്ധ പ്രണയങ്ങൾ കൊലപാതകത്തിൽ എത്താതിരിക്കാനുള്ള ബോധവത്കരണം ആവശ്യമാണ്. കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. സോഷ്യൽ പൊലീസിംഗ് ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചുവരുന്നതായും പി.പി.ചിത്തരഞ്ജൻ, കെ.ശാന്തകുമാരി, കാനത്തിൽ ജമീല, ഡി.കെ. മുരളി, എ.സി.മൊയ്തീൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

കാ​മ്പ​സി​ൽ​ ​നി​ന്ന് ​തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​താ​യി​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ല

സം​സ്ഥാ​ന​ത്തെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​മ്പ​സു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​യു​വ​തി​ക​ളെ​ ​വ​ർ​ഗീ​യ​ത​യി​ലേ​ക്കും​ ​തീ​വ്ര​വാ​ദ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ക്കു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണം​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.

സ​​​ർ​​​വ​​​ക​​​ക്ഷി​​​ ​​​യോ​​​ഗം​​​ ​​​വി​​​ളി​​​ക്കേ​​​ണ്ട​​​തി​​​ല്ല
വി​​​വി​​​ധ​​​ ​​​മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ ​​​ത​​​മ്മി​​​ൽ​​​ ​​​സ്‌​​​പ​​​ർ​​​ദ്ധ​​​ ​​​വ​​​ള​​​ർ​​​ത്തു​​​ന്ന​​​താ​​​യു​​​ള്ള​​​ ​​​ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ ​​​വാ​​​ർ​​​ത്ത​​​ക​​​ളി​​​ലൂ​​​ടെ​​​ ​​​ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും​​​ ​​​മ​​​ത​​​സൗ​​​ഹാ​​​ർ​​​ദം​​​ ​​​ഉ​​​റ​​​പ്പു​​​ ​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​എ​​​ല്ലാ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ളും​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​സ്വീ​​​ക​​​രി​​​ച്ച​​​താ​​​യും​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​നി​​​യ​​​മ​​​സ​​​ഭ​​​യെ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​എ​​​ന്നാ​​​ൽ,​​​ ​​​മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ്ദം​​​ ​​​ത​​​ക​​​ർ​​​ക്കു​​​ന്ന​​​ ​​​പ്ര​​​സ്താ​​​വ​​​ന​​​ക​​​ളും​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും​​​ ​​​വ​​​ർ​​​ദ്ധി​​​ച്ചി​​​ട്ടി​​​ല്ല.​​​ ​​​മ​​​ത​​​ ​​​-​​​സാ​​​മു​​​ദാ​​​യി​​​ക​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട​​​ ​​​പ്ര​​​മു​​​ഖ​​​രെ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ ​​​സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം​​​ ​​​വി​​​ളി​​​ക്കേ​​​ണ്ട​​​ ​​​സാ​​​ഹ​​​ച​​​ര്യം​​​ ​​​നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്ന​​​ ​​​മു​​​ൻ​​​ ​​​നി​​​ല​​​പാ​​​ട് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​സ​​​ഭ​​​യി​​​ലും​​​ ​​​ആ​​​വ​​​ർ​​​ത്തി​​​ച്ചു.​​​ ​​​വി​​​വി​​​ധ​​​ ​​​മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ ​​​ത​​​മ്മി​​​ൽ​​​ ​​​സൗ​​​ഹാ​​​ർ​​​ദ​​​പ​​​ര​​​മാ​​​യ​​​ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണ് ​​​സം​​​സ്ഥാ​​​ന​​​ത്ത് ​​​പൊ​​​തു​​​വേ​​​യു​​​ള്ള​​​ത്.​​​ ​​​സാ​​​മു​​​ദാ​​​യി​​​ക​​​ ​​​സ്പ​​​ർ​​​ദ്ധ​​​ ​​​ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ ​​​ത​​​ര​​​ത്തി​​​ൽ​​​ ​​​സ​​​മൂ​​​ഹ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​വ്യാ​​​ജ​​​ ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ​​​ ​​​ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും​​​ ​​​നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും​​​ ​​​സൈ​​​ബ​​​ർ​​​ഡോം,​​​ ​​​ഹൈ​​​ടെ​​​ക്ക് ​​​സെ​​​ൽ,​​​ ​​​സൈ​​​ബ​​​ർ​​​ ​​​പൊ​​​ലീ​​​സ് ​​​സ്റ്റേ​​​ഷ​​​നു​​​ക​​​ൾ,​​​ ​​​പൊ​​​ലീ​​​സ് ​​​മീ​​​ഡി​​​യ​​​ ​​​സെ​​​ൽ​​​ ​​​എ​​​ന്നി​​​വ​​​യെ​​​ ​​​ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​ഞ്ഞു.

ത​​​ട​​​വു​​​കാ​​​രു​​​ടെ​​​ ​​​ഫോ​​​ൺ​​​ ​​​വി​​​ളി:
വ്യ​​​ക്ത​​​മാ​​​യ​​​ ​​​ഉ​​​ത്ത​​​രം​​​ ​​​ന​​​ൽ​​​കാ​​​തെ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി

വി​​​യ്യൂ​​​ർ​​​ ​​​സെ​​​ൻ​​​ട്ര​​​ൽ​​​ ​​​ജ​​​യി​​​ലി​​​ലെ​​​ ​​​ത​​​ട​​​വു​​​കാ​​​രു​​​ടെ​​​ ​​​ഫോ​​​ൺ​​​വി​​​ളി​​​യു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​ചോ​​​ദ്യ​​​ത്തി​​​ന് ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​ ​​​വ്യ​​​ക്ത​​​മാ​​​യ​​​ ​​​ഉ​​​ത്ത​​​രം​​​ ​​​ന​​​ൽ​​​കാ​​​തെ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ .​​​ ​​​ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി​​​ ​​​ആ​​​ഭി​​​മു​​​ഖ്യം​​​ ​​​പു​​​ല​​​ർ​​​ത്തു​​​ന്ന​​​ ​​​ത​​​ട​​​വു​​​കാ​​​ർ​​​ക്ക് ​​​മൊ​​​ബൈ​​​ൽ​​​ ​​​ഫോ​​​ണ​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​സൗ​​​ക​​​ര്യം​​​ ​​​ല​​​ഭി​​​ക്കു​​​ന്ന​​​താ​​​യു​​​ള്ള​​​ ​​​ആ​​​ക്ഷേ​​​പം​​​ ​​​ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​മ​​​റു​​​പ​​​ടി.
എ​​​ന്നാ​​​ൽ,​​​ ​​​ത​​​ട​​​വു​​​കാ​​​രി​​​ൽ​​​ ​​​ചി​​​ല​​​ർ​​​ ​​​ജ​​​യി​​​ലി​​​നു​​​ള്ളി​​​ൽ​​​ ​​​പാ​​​ലി​​​ക്കേ​​​ണ്ട​​​ ​​​ച​​​ട്ട​​​ങ്ങ​​​ൾ​​​ ​​​ലം​​​ഘി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ​​​ജ​​​യി​​​ൽ​​​ ​​​സൂ​​​പ്ര​​​ണ്ടി​​​നെ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​വി​​​ധേ​​​യ​​​മാ​​​യി​​​ ​​​സ​​​സ്‌​​​പെ​​​ൻ​​​ഡ് ​​​ചെ​​​യ്‌​​​തെ​​​ന്നും,​​​ ​​​ഡെ​​​പ്യൂ​​​ട്ടി​​​ ​​​പ്രി​​​സ​​​ൺ​​​ ​​​ഓ​​​ഫീ​​​സ​​​ർ,​​​ജോ​​​യി​​​ന്റ് ​​​സൂ​​​പ്ര​​​ണ്ട് ​​​എ​​​ന്നി​​​വ​​​രെ​​​ ​​​സ്ഥ​​​ലം​​​ ​​​മാ​​​റ്റി​​​യെ​​​ന്നും​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​അ​​​റി​​​യി​​​ച്ചു.

കൊ​​​വി​​​ഡ് ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ ​​​കി​​​റ്രി​​​ന്
2000​​​ ​​​രൂ​​​പ​​​യാ​​​വും

​​ ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​ ​​​റാ​​​പ്പി​​​ഡ് ​​​ആ​​​ർ.​​​ടി.​​​പി.​​​സി.​​​ആ​​​ർ​​​ ​​​ടെ​​​സ്റ്റി​​​നു​​​ള്ള​​​ ​​​കാ​​​ട്റി​​​ഡ്ജി​​​ന് 2000​​​ ​​​രൂ​​​പ​​​ ​​​വി​​​ല​​​വ​​​രു​​​ന്ന​​​ത് ​​​ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ ​​​ഫീ​​​സ് 2490​​​ ​​​രൂ​​​പ​​​യാ​​​യി​​​ ​​​നി​​​ശ്ച​​​യി​​​ച്ച​​​തെ​​​ന്ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​ ​പ​​​റ​​​ഞ്ഞു.​​​ ​​​റാ​​​പ്പി​​​ഡ് ​​​ആ​​​ർ.​​​ടി.​​​പി.​​​സി.​​​ആ​​​ർ​​​ ​​​ടെ​​​സ്റ്റി​​​ൽ​​​ ​​​ഒ​​​രു​​​ ​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ​​​ ​​​ഫ​​​ലം​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​ചെ​​​ല​​​വ് ​​​കു​​​റ​​​ഞ്ഞ​​​തോ​​​ ​​​കൂ​​​ടി​​​യ​​​തോ​​​ ​​​ആ​​​യ​​​ ​​​ടെ​​​സ്​​​​റ്റു​​​ക​​​ൾ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ​​​ ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ​​​സ്വാ​​​ത​​​ന്ത്റ്യ​​​മു​​​ണ്ട്.​​​ ​​​വി​​​മാ​​​ന​​​ ​​​യാ​​​ത്ര​​​ക്കൂ​​​ലി​​​ ​​​വ​​​ർ​​​ദ്ധ​​​ന​​​വ് ​​​ത​​​ട​​​യ​​​ണ​​​മെ​​​ന്ന് ​​​കേ​​​ന്ദ്ര​​​ത്തോ​​​ട് ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​​ ​​​എ​​​ന്നാ​​​ൽ​​​ 1994​​​ൽ​​​ ​​​എ​​​യ​​​ർ​​​ ​​​കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ​​​ ​​​നി​​​യ​​​മം​​​ ​​​റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ട് ​​​വി​​​മാ​​​ന​​​ ​​​നി​​​ര​​​ക്ക് ​​​നി​​​യ​​​ന്ത്റ​​​ണം​​​ ​​​എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞ​​​തി​​​നാ​​​ൽ,​​​ ​​​ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് ​​​നി​​​ര​​​ക്ക് ​​​നി​​​ശ്ച​​​യി​​​ക്കാ​​​ൻ​​​ ​​​സ്വാ​​​ത​​​ന്ത്റ്യ​​​മു​​​ണ്ടെ​​​ന്ന​​​ ​​​മ​​​റു​​​പ​​​ടി​​​യാ​​​ണ് ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ന​​​ൽ​​​കി​​​യ​​​തെ​​​ന്നും​​​ ​​​എം.​​​ ​​​രാ​​​ജ​​​ഗോ​​​പാ​​​ല​​​ന്റെ​​​ ​​​സ​​​ബ്മി​​​ഷ​​​ന് ​​​മ​​​റു​​​പ​​​ടി​​​യാ​​​യി​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്റി​​​ ​​​പ​​​റ​​​ഞ്ഞു.

വാ​​​ക്‌​​​സി​​​ൻ​​​ ​​​ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണം​​​ ​​​പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു​​​:​​​ ​
​​സം​​​സ്ഥാ​​​ന​​​ത്ത് ​​​വാ​​​ക്‌​​​സി​​​ൻ​​​ ​​​ന​​​യം​​​ ​​​രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ ​​​പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​താ​​​യി​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​അ​​​റി​​​യി​​​ച്ചു.​​​ ​​​ഡോ.​​​ബി.​​​ഇ​​​ക്ബാ​​​ലി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​ ​​​സം​​​ഘ​​​മാ​​​ണ് ​​​ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത്.​​​ ​​​തോ​​​ന്ന​​​യ്ക്ക​​​ൽ​​​ ​​​ലൈ​​​ഫ് ​​​സ​​​യ​​​ൻ​​​സ് ​​​പാ​​​ർ​​​ക്കി​​​ൽ​​​ ​​​വാ​​​ക്‌​​​സി​​​ൻ​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ ​​​യൂ​​​ണി​​​റ്റ് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ​​​സ​​​ന്ന​​​ദ്ധ​​​ത​​​ ​​​അ​​​റി​​​യി​​​ച്ച​​​ ​​​ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ ​​​പ​​​രി​​​ശോ​​​ധി​​​ച്ച് ​​​സം​​​സ്ഥാ​​​നം​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​ഇ​​​ള​​​വു​​​ക​​​ൾ​​​ ​​​അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.


37​​​ ​​​രാ​​​ജ​​​കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക്ധ​​​ന​​​സ​​​ഹാ​​​യം
​​സം​​​സ്ഥാ​​​ന​​​ത്തെ​​​ 37​​​രാ​​​ജ​​​കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ധ​​​ന​​​സ​​​ഹാ​​​യം​​​ ​​​ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​ ​അ​​​റി​​​യി​​​ച്ചു.​​​ ​​​മ​​​ല​​​ബാ​​​ർ​​​ ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​ ​​​നാ​​​ട്ടു​​​രാ​​​ജാ​​​ക്ക​​​ന്മാ​​​ർ​​​ക്ക് ​​​കേ​​​ന്ദ്രം​​​ ​​​അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ ​​​മാ​​​ലി​​​ഖാ​​​ന​​​ ​​​പെ​​​ൻ​​​ഷ​​​നും​​​ ​​​തി​​​രു​​​വി​​​താം​​​കൂ​​​ർ,​​​ ​​​കൊ​​​ച്ചി​​​ ​​​നാ​​​ട്ടു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​ ​​​മു​​​ൻ​​​ ​​​നാ​​​ട്ടു​​​രാ​​​ജാ​​​ക്ക​​​ന്മാ​​​ർ​​​ക്കും​​​ ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​ഫാ​​​മി​​​ലി​​​ ​​​ആ​​​ൻ​​​ഡ് ​​​പൊ​​​ളി​​​റ്റി​​​ക്ക​​​ൽ​​​ ​​​പെ​​​ൻ​​​ഷ​​​നും​​​ ​​​അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​സാ​​​മൂ​​​തി​​​രി​​​ ​​​രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ന് 2013​​​ ​​​മു​​​ത​​​ൽ​​​ ​​​നാ​​​ളി​​​തു​​​വ​​​രെ​​​ 19,51,81,500​​​ ​​​രൂ​​​പ​​​ ​​​അ​​​ല​​​വ​​​ൻ​​​സാ​​​യി​​​ ​​​വി​​​ത​​​ര​​​ണം​​​ ​​​ചെ​​​യ്‌​​​തെ​​​ന്നും​​​ ​​​പി.​​​ടി.​​​എ​​​ ​​​റ​​​ഹീ​​​മി​​​ന്റെ​​​ ​​​ചോ​​​ദ്യ​​​ത്തി​​​ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​ന​​​ൽ​​​കി.


സി​​​ൽ​​​വ​​​ർ​​​ ​​​ലൈ​​​ൻ​​​ ​​​പാ​​​ത​​​:​​​ ​​​പ​​​ഠ​​​നം
ന​​​ട​​​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​-​​​ ​​​കാ​​​സ​​​ർ​​​കോ​​​ട് ​​​സി​​​ൽ​​​വ​​​ർ​​​ ​​​ലൈ​​​ൻ​​​ ​​​റെ​​​യി​​​ൽ​​​ ​​​പാ​​​ത​​​യ്‌​​​ക്കാ​​​യി​​​ ​​​കേ​​​ര​​​ള​​​ ​​​റെ​​​യി​​​ൽ​​​ ​​​ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്റ് ​​​കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ​​​ ​​​പ​​​രി​​​സ്ഥി​​​തി​​​ ​​​ആ​​​ഘാ​​​ത​​​പ​​​ഠ​​​നം​​​ ​​​ന​​​ട​​​ത്തി​​​യെ​​​ന്ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​ ​നി​​​യ​​​മ​​​സ​​​ഭ​​​യെ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​ഇ​​​തു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട് ​​​ദ്രു​​​ത​​​ ​​​പ​​​രി​​​സ്ഥി​​​തി​​​ ​​​ആ​​​ഘാ​​​ത​​​പ​​​ഠ​​​നം​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ ​​​സെ​​​ന്റ​​​ർ​​​ ​​​ഫോ​​​ർ​​​ ​​​എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്റും​​​ ​​​ന​​​ട​​​ത്തി.​​​ ​​​സ​​​മ​​​ഗ്ര​​​മാ​​​യ​​​ ​​​പ​​​രി​​​സ്ഥി​​​തി​​​ ​​​ആ​​​ഘാ​​​ത​​​ ​​​പ​​​ഠ​​​നം​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​ടെ​​​ൻ​​​ഡ​​​ർ​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​അ​​​ന്തി​​​മ​​​ ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.​​​ ​​​ഭൂ​​​മി​​​ ​​​ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന്റെ​​​ ​​​പ്രാ​​​രം​​​ഭ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​സാ​​​മൂ​​​ഹ്യ​​​ ​​​ആ​​​ഘാ​​​ത​​​പ​​​ഠ​​​നം​​​ ​​​ന​​​ട​​​ത്തു​​​മെ​​​ന്നും​​​ ​​​ ​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.