കൂത്തുപറമ്പ്: കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കണ്ണൂർ യൂണിവേഴ്സിറ്റി വി.സിയുടെ നിയമനത്തിനെതിരെയാണ് ഇങ്ങനെ പ്രതിഷേധിച്ചത്.
ഇന്നലെ രാവിലെ ഏഴു മണിയോടെ മുഖ്യമന്ത്രിയുടെ വീടിന്റെ ഏതാനും വാര അകലെ മമ്പറം പടിഞ്ഞിറ്റാംമുറിയിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുള്ള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശിയത്. ഇവർക്കെതിരെ പിണറായി പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |