തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം പത്തിനോ പതിനൊന്നിനോ മടങ്ങിയെത്തും. അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം 13നാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവെൻഷൻ 12ന് വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തൃശൂർപൂരം 10ന് നടക്കുന്നതിനാൽ അവിടെ നിന്നുള്ള മന്ത്രിമാർക്ക് അന്ന് തിരുവനന്തപുരത്ത് എത്തിച്ചേരാനുള്ള അസൗകര്യം കണക്കിലെടുത്താണ് മന്ത്രിസഭായോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. മുഖ്യമന്ത്രി വിദേശത്തായതിനാൽ കഴിഞ്ഞയാഴ്ചയും ഈയാഴ്ചയും ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |