SignIn
Kerala Kaumudi Online
Thursday, 25 April 2024 6.08 AM IST

കയർ മേഖലയിൽ 32.5 കോടി നൽകി

coir

തിരുവനന്തപുരം: ആനുകൂല്യങ്ങൾ വിതരണം ചെയ്തും ശമ്പള പരിഷ്കാരം നടപ്പാക്കിയും ഇത്തവണ അല്ലലില്ലാതെ ഓണമാഘോഷിക്കാൻ കയർ മേഖലയിൽ സംസ്ഥാന സർക്കാർ അവസരമൊരുക്കി. സംഘങ്ങൾക്കുള്ള സഹായം ഉൾപ്പെടെ ഇതുവരെ 32.5 കോടി രൂപ വിതരണം ചെയ്തെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇൻകം സപ്പോർട്ട്‌ സ്കീം പ്രകാരം ഇത്തവണ വിതരണം ചെയ്തത് 12.5 കോടി രൂപയുടെ ധനസഹായം. 25,676 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിച്ചു. 321 കയർ സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ മൂന്ന് കോടി രൂപ വിതരണം ചെയ്തു. കയർഫെഡ് വഴി കയർ സംഭരിച്ച വകയിൽ സംഘങ്ങൾക്ക് നൽകാനുണ്ടായിരുന്ന 17.36 കോടി രൂപയിൽ 11 കോടി യും വിതരണം ചെയ്തു. കയർ വിലയായി കയർ കോർപ്പറേഷൻ നൽകാനുണ്ടായിരുന്ന 18 കോടിയിൽ ഏഴു കോടി രൂപയും നൽകിയിട്ടുണ്ട്. കയർ ഉൽപാദനത്തിലും വിപണനത്തിലും ഉൾപ്പടെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചപ്പോൾ ഉൽപ്പന്നങ്ങളുടെ സംഭരണവും വിൽപ്പനയും 200 കോടി കവിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.