SignIn
Kerala Kaumudi Online
Thursday, 25 April 2024 6.41 AM IST

കളക്ടർ രേണുരാജും ശ്രീറാമും വിവാഹിതരായി

wedding

കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടർ രേണുരാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനും ഇന്നലെ രാവിലെ ചോറ്റാനിക്കര കാറ്റാടി കൺവെൻഷൻ സെന്ററിൽ വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. ഇരുവരും മെഡിക്കൽ ബിരുദധാരികളും സിവിൽ സർവീസിൽ രണ്ടാം റാങ്കുകാരുമാണ്.

ചങ്ങനാശേരി മലകുന്നം എം.കെ. രാജകുമാരൻ നായരുടെയും വി.എൻ. ലതയുടെയും മകളാണ് രേണുരാജ്.

എറണാകുളം പനമ്പിള്ളി നഗർ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ റിട്ട. സുവോളജി പ്രൊഫസറും പ്രമുഖ കരിയർ ഗൈഡുമായ ഡോ. പി.ആർ. വെങ്കിട്ടരാമന്റെയും സ്റ്റേറ്റ് ബാങ്ക് മുൻ ഉദ്യോഗസ്ഥ രാജത്തിന്റെയും മകനാണ്. 2013ലാണ് സിവിൽ സർവീസ് പാസായത്. പത്തനംതിട്ട അസി. കളക്ടർ, ദേവികുളം സബ് കളക്ടർ, സർവേ ആൻഡ് ലാൻഡ് ഡയറക്ടർ, തിരുവല്ല ആർ.ഡി.ഒ, പൊതുഭരണ വകുപ്പ് അസി. സെക്രട്ടറി, കൊവിഡ് ഡേറ്റ മാനേജ്മെന്റ് നോഡൽ ഓഫീസർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

2015ലാണ് ഡോ. രേണുരാജ് സിവിൽ സർവീസ് പരീക്ഷ പാസായത്. എറണാകുളം അസി.കളക്ടർ, തൃശൂർ ഡെപ്യൂട്ടി കളക്ടർ, ദേവികുളം സബ് കളക്ടർ, നഗരകാര്യ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COLLECTER RENURAJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.