തിരുവനന്തപുരം: ദുരന്ത നിവാരണ കമ്മിഷണർ ഡോ.എ. കൗശികനെ ലാൻഡ് റവന്യു കമ്മിഷണറായി മാറ്റി നിയമിച്ച് പൊതുഭരണവകുപ്പ് ഉത്തരവായി. അഡിഷണൽ സെക്രട്ടറി പദവിയിൽ ഒരു വർഷത്തേക്ക് എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം.
ലാൻഡ് റവന്യൂ കമ്മിഷണറായിരുന്ന കെ. ബിജുവിനെ തദ്ദേശ (അർബൻ) വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയാക്കി. മറ്റ് അധികച്ചുമതലകളുമുണ്ടാകും. നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പിന്റെ പൂർണ്ണ അധികച്ചുമതല നൽകി. തദ്ദേശ (അർബൻ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേതൊഴികെയുള്ള അധികച്ചുമതലകൾ അദ്ദേഹത്തിനുണ്ടാകും.
ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന് പട്ടികജാതി-പട്ടികവർഗ വികസനം, പിന്നാക്ക വികസനം എന്നീ വകുപ്പുകളുടെ അധികച്ചുമതല നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |