SignIn
Kerala Kaumudi Online
Sunday, 01 September 2024 5.12 AM IST

കോൺഗ്രസ് സമരാഗ്നി യാത്രയ്ക്ക് ഇന്നു തുടക്കം

Increase Font Size Decrease Font Size Print Page
con
congres

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഇന്നു തുടക്കമാകും. വൈകിട്ട് നാലിന് കാസർകോട് മുനിസിപ്പൽ മൈതാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും പര്യടനം നടത്തി 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.

30ഓളം മഹാസമ്മേളനങ്ങൾ സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കും. വിവിധ ജില്ലകളിൽ നടക്കുന്ന മഹാസമ്മേളനങ്ങളിൽ കോൺഗ്രസ് ദേശീയ നേതാക്കളും സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തായിരിക്കും യാത്ര ഓരോ ദിവസവും കടന്നു പോവുക. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ കഷ്ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിക്കാഴ്ചകൾ നടത്തും. അവരുടെ പ്രശ്നങ്ങൾ കേൾക്കുന്ന ജനകീയ ചർച്ചാ സദസും സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.