തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പുന:സംഘടനയുടെ ഭാഗമായി ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പാനൽ ഈ മാസം 18നകം നൽകാൻ ജില്ലകൾക്ക് കെ.പി.സി.സി നിർദ്ദേശം. പാനൽ ലഭിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി പുന:സംഘടന പൂർത്തിയാക്കുമെന്ന് കെ.പി.സി.സി സംഘടനാ ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. ഇതിന് കടകവിരുദ്ധമായ വാർത്തകൾ വരുന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |