തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി ജനങ്ങളിലേക്കും പ്രക്ഷോഭപാതയിലേക്കും ഒറ്റക്കെട്ടായി ഇറങ്ങുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റുമാർക്കായി കെ.പി.സി.സി സംഘടിപ്പിച്ച ദ്വിദിന ശില്പശാല നെയ്യാർഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിലുള്ള കോൺഗ്രസിനെക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്. കോൺഗ്രസിൽ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താനാണ് ശത്രുക്കൾ ശ്രമിക്കുന്നത്. അത്തരം കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത കാട്ടണം. ജനങ്ങളുമായി ചേർന്ന് നിൽക്കണം. സംസ്ഥാന കോൺഗ്രസിലെ പോരായ്മകൾ കണ്ടെത്തി പരിഹാരനടപടികൾ തുടങ്ങി. നേതാക്കൾക്ക് അഭിപ്രായവും പ്രയാസവും പറയാം അതിനെല്ലാം പരിഹാരം കാണാൻ സംസ്ഥാന നേതൃത്വം ശ്രമിക്കും. ആരും പരിധി വിട്ടുപോകരുതെന്നും സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി. തോമസ് എം.എൽ.എ, ടി. സിദ്ധിഖ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |