തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എ.ഐ.സി.സി ആഹ്വാനപ്രകാരം 27ന് സംസ്ഥാനത്തെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സത്യാഗ്രഹം. എം.എൽ.എമാരും എം.പിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |