SignIn
Kerala Kaumudi Online
Thursday, 25 April 2024 10.02 AM IST

കപട അതിദേശീയതയിലൂടെ രാജ്യത്തെ വിഭജിക്കാൻ ശ്രമം: കെ.സി. വേണുഗോപാൽ

adoor

തിരുവനന്തപുരം: കപട അതിദേശീയതയിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ പാലോട് രവിയുടെ നേതൃത്വത്തിൽ നടന്ന നവ സങ്കൽപ് പദയാത്രാസമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ വിഭജിക്കാനുള്ള പോരാട്ടം നടത്തുന്ന ഭരണാധികാരികൾ എതിരഭിപ്രായങ്ങൾ പറയുന്നവരെ ജയിലിലടയ്‌ക്കുന്നു. സ്വാതന്ത്ര്യദിനം ആഘോഷിക്കാത്ത പലരും അത് ആഘോഷിക്കാനായി രംഗത്തുവരുന്നു. ദേശീയപതാക കണ്ടാൽ ഹാലിളകുന്നവരിൽ പലരും പതാക ഉയർത്തുന്നത് കാണാൻ നല്ല രസമാണ്. ഒരു സ്വാതന്ത്ര്യസമര സേനാനിയെ പോലും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സംഘപരിവാർ. ഏകാധിപതികൾക്കെല്ലാം കറുപ്പിനോട് അലർജിയാണ്. മോദിയും പിണറായിയും ഏകാധിപത്യത്തിന്റെ സമൂർത്ത രൂപങ്ങളാണ്. കോൺഗ്രസ് മുക്തഭാരതമെന്നത് ദിവാസ്വപ്‌നമാണ്. രാജ്യത്ത് മണ്ണെണ്ണ മുതൽ മംഗൾയാൻ വരെ കൊണ്ടുവന്നത് കോൺഗ്രസാണെന്നും വേണുഗോപാൽ പറഞ്ഞു.

സാംസ്‌കാരിക രാഷ്ട്രീയ പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. അടൂർ ഗോപാലകൃഷ്‌ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജോർജ് ഓണക്കൂർ, സൂര്യാ കൃഷ്‌ണമൂർത്തി, ഡോ. ഓമനക്കുട്ടി, രാജീവ് നാഥ്, കാട്ടൂർ നാരായണ പിള്ള, എം.ആർ.തമ്പാൻ, ഡോ. അരുന്ധതി, എം.എസ്. ഫൈസൽഖാൻ, കാവാലം ശ്രീകുമാർ, പന്തളം ബാലൻ, ഡോ. ഉമ്മൻ വി.ഉമ്മൻ, സി.പി. ജോൺ, ഡോ.ജാൻസി ജെയിംസ്, ഡോ.മേരി ജോർജ്, സുമേഷ് കൃഷ്‌ണൻ, അംശി നാരായണപ്പിള്ളയുടെ മക്കളായ ചന്ദ്രിക അംശി, മുരളി അംശി, സുധ അംശി, മുകുന്ദൻ അംശി, മധു അംശി എന്നിവർ ആദരം ഏറ്റുവാങ്ങി.

21 കുട്ടികൾക്ക് സാംസ്‌കാരിക നേതാക്കൾ ദേശീയപതാകയും പുസ്‌തകവും നൽകി. കോൺഗ്രസ് നേതാക്കളായ എൻ.ശക്തൻ, എം.വിൻസെന്റ് എം.എൽ.എ,വി.പ്രതാപചന്ദ്രൻ, ജി.എസ്. ബാബു, കെ.പി. ശ്രീകുമാ‌ർ, ജി.സുബോധൻ, വി.എസ്. ശിവകുമാർ, മണക്കാട് സുരേഷ്, ശരത്ചന്ദ്ര പ്രസാദ്, കെ. മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ, മൺവിള രാധാകൃഷ്‌ണൻ, പഴകുളം മധു, വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.