ആലപ്പുഴ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പയ്യന്നൂരിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സിയുടെ വിലക്കിയതിൽ പരാതിയില്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഞാനൊരു കോൺഗ്രസ് പ്രവർത്തകനായതിനാൽ പാർട്ടി തീരുമാനം അംഗീകരിക്കും. പാർട്ടി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണത്. സി.ഐ.ടി.യുവിന്റെ പരിപാടിയാണെങ്കിൽ ട്രേഡ് യൂണിയൻ എന്ന നിലയിൽ പങ്കെടുക്കാമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |