SignIn
Kerala Kaumudi Online
Friday, 19 April 2024 4.20 AM IST

കരുവന്നൂർ സഹ.ബാങ്കിനെ രക്ഷിക്കാൻ കൺസോർഷ്യം

consortium

തൃശൂർ: ഒമ്പതംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കരുവന്നൂർ സഹ.ബാങ്കിന്റെ പുനരുദ്ധാരണത്തിന് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കി കൺസോർഷ്യം രൂപീകരിച്ചേക്കും. സർക്കാരിന് നേരിട്ട് സഹായിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കൺസോർഷ്യമല്ലാതെ മറ്റ് പോംവഴികളില്ല.സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്നാണ് വിവരം. ഈ മാസാവസാനം അന്തിമറിപ്പോർട്ട് നൽകും.

ലാഭത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയാവും കൺസോർഷ്യം. സഹകരണ സംഘങ്ങളുടെ ക്ഷേമത്തിനായി ആരംഭിച്ച കേരള കോ ഓപറേറ്റീവ് ഡെവലപ്‌മെന്റ് ആൻഡ് വെൽഫയർ ബോർഡിന്റെ സഹായവും തേടും.

സഹകരണ സംഘങ്ങൾ പ്രവർത്തന മൂലധനത്തിന്റെ വിഹിതമായും അംഗത്വ തുകയായും ബോർഡിൽ പണമടയ്ക്കാറുണ്ട്.നഷ്ടത്തിലായ ചില സഹകരണ സംഘങ്ങൾക്ക് ബോർഡ് സഹായവും നൽകിയിട്ടുണ്ട്. വായ്പയെടുത്തവർക്ക് നൽകുന്ന റിസ്‌ക് ഫണ്ട് ബെനിഫിറ്റ് എത്ര കണ്ട് പ്രയോജനപ്പെടുത്താനാകുമെന്നതും പരിശോധിക്കും.

കരുവന്നൂർ ബാങ്കിന്റെ ആസ്തി - ബാദ്ധ്യതകൾ തിട്ടപ്പെടുത്തിയശേഷമാകും കൺസോർഷ്യം രൂപീകരണം. കണക്കെടുപ്പിന്റെ ചുമതല സമീപ ജില്ലകളിലെ ഓഡിറ്റർമാരെ ഏൽപ്പിച്ചേക്കും. നിക്ഷേപകർ ബാങ്കിൽ നിന്ന് വിട്ടുപോകാതിരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.

പുനരുദ്ധാരണ പദ്ധതി

# ആസ്തി, ബാദ്ധ്യത തിട്ടപ്പെടുത്തിയശേഷം കൺസോർഷ്യം രൂപീകരിക്കുക

# കൺസോർഷ്യത്തിൽ കൂടുതൽ പണം മുടക്കുന്ന സഹ.സ്ഥാപനത്തിന് ബാങ്കിന്റെ നിയന്ത്രണം നൽകുക
# അത്യാവശ്യക്കാർക്ക് നിക്ഷേപം തിരികെ നൽകുക
# കർശനമായ റിക്കവറി നടപടി
# ക്രമേണ കൺസോർഷ്യത്തിന് വായ്പ തിരിച്ചടയ്ക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONSORTIUM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.