SignIn
Kerala Kaumudi Online
Sunday, 01 September 2024 4.07 AM IST

ബിസിനസ്, എ.ഐ, ഡാറ്റ മാനേജ്‌മെന്റ് സ്‌കില്ലുകൾക്ക് പ്രസക്തിയേറെ

Increase Font Size Decrease Font Size Print Page
p

കോഴ്‌സെറയുടെ വാർഷിക ജോബ് സ്‌കിൽസ് 2024 റിപ്പോർട്ടിൽ മാറുന്ന ലോകത്തെ ആവശ്യമായ പുത്തൻ സ്‌കില്ലുകളെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. ബിസിനസ്, ലീഡർഷിപ്, സൈബർസെക്യൂരിറ്റി, എ.ഐ സ്‌കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്.

വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും സ്‌കിൽ ആവശ്യകതയിൽ വ്യത്യാസങ്ങളുണ്ട്. ടെക്‌നോളജി, എ.ഐ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള കാലമാണിത്. അതിനാൽ, വ്യവസായ- സേവന മേഖലകൾക്കാവശ്യമായ സ്‌കില്ലുള്ളവരുടെ ആവശ്യകത വളരെ കൂടുതലാണ്. 80 % തൊഴിൽ ദാതാക്കളും മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ ലഭിക്കുക എന്നത് ശ്രമകരമാണെന്നു സമ്മതിക്കുന്നു. പ്രായോഗിക, തൊഴിലധിഷ്ഠിത സ്‌കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്.

ലീഡർഷിപ് സ്‌കില്ലുകളിൽ ടീം ബിൽഡിംഗ്, ടീം മാനേജ്‌മെന്റ്, സഹാനുഭൂതി എന്നിവ പ്രാധാന്യമർഹിക്കുന്നു. എ.ഐ അധിഷ്ഠിത സ്‌കില്ലുകൾക്കു സാങ്കേതിക മേഖലയിൽ പ്രാധാന്യമേറിവരികയാണ്. സൈബർ സെക്യൂരിറ്റി, ഇൻഫർമേഷൻ സെക്യൂരിറ്റി സ്‌കിൽ എന്നിവ മികച്ച 10 സ്‌കില്ലുകളിൽപ്പെടുന്നു. മികച്ച 10 സ്‌കില്ലുകളിൽ ഏഴോളം ബിസിനസ്സ് സ്‌കില്ലുകളുണ്ട്. മാർക്കറ്റിംഗ്, പരസ്യ വ്യവസായ, ഉപഭോക്തൃ മേഖലയിൽ ഉത്പാദനവർദ്ധനവിനും തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും ഇവ ഏറെ ഉപകരിക്കും. ഡാറ്റ വിഷ്വലൈസേഷനാണ് ഡിജിറ്റൽ സ്‌കില്ലുകളിൽ ആവശ്യക്കാരേയുള്ളത്. വെബ് ഡെവലപ്‌മെന്റ്, കമ്പ്യൂട്ടിംഗ്, ക്‌ളൗഡ് കമ്പ്യൂട്ടിംഗ് സ്‌കില്ലുകൾക്കു സാങ്കേതിക തൊഴിൽ സ്‌കില്ലുകളിൽ അവസരങ്ങളേറെയാണ്.

ഓഡിറ്റ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ സ്‌കില്ലുകളുള്ളവർക്ക് തൊഴിൽ അവരങ്ങളേറെയാണ്. ഇ കോമേഴ്‌സ്, മീഡിയ സ്ട്രാറ്റജി & പ്ലാനിംഗ്, സിസ്റ്റം സെക്യൂരിറ്റി, സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ, ഉപഭോക്തൃ വിജയം, പവർ ബി 1( Surface ഡാറ്റ), ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, ഓഡിറ്റ്, മാർക്കറ്റിംഗ് മാനേജ്മന്റ് എന്നിവയാണ് 10 മുൻനിര സ്‌കില്ലുകൾ.

ഡിജിറ്റൽ മാർക്കറ്റിംഗ്, അഡ്വെർടൈസിംഗ് മേഖല എന്നിവ കരുത്താർജ്ജിച്ചു വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട സ്‌കില്ലുകൾക്കും കോഴ്‌സുകൾക്കും സാദ്ധ്യതയേറും. 2030ഓടു കൂടി ഈ മേഖല 1.5 ട്രില്യൻ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 78% പേരും സോഷ്യൽ മീഡിയയെ കൂടുതലായി ആശ്രയിക്കും. ലീഡർഷിപ് സ്‌കില്ലുകളിൽ പീപ്പിൾ മാനേജ്മെന്റ്, നെഗോഷിയേഷൻ, ഇൻഫ്‌ളുൻസിംഗ്, തൊഴിലാളി ബന്ധങ്ങൾ, പീപ്പിൾ ഡെവലപ്‌മെന്റ് എന്നിവ ഉൾപ്പെടുന്നു.

അതിവേഗം വളർന്നുവരുന്ന ഡാറ്റ സയൻസ് സ്‌കില്ലുകളിൽ പവർ ബി I, ടാബ്ലോ സോഫ്റ്റ്‌വെയർ, ഡാറ്റ വിഷ്വലൈസേഷൻ, ഡാറ്റ മോഡൽ, postgre SQL, Knitr, MATLAB, ബിസിനസ്സ് ഇന്റലിജൻസ്, R പ്രോഗ്രാമിംഗ്, റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് എന്നിവ ഉൾപ്പെടുന്നു. ഉദ്യോഗാർത്ഥികളിൽ 11 % പേർക്ക് മാത്രമേ ഡാറ്റ വിഷ്വലൈസേഷനിൽ നൈപുണ്യമുള്ളൂ.

എ.ഐ സ്കില്ലുകൾ

....................................

റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, ബേഷ്യൻ നെറ്റ്‌വർക്ക്, പ്രോബ്ലം സോൾവിംഗ്, ബിഗ് ഡാറ്റ, ഡീപ് ലേണിംഗ് സ്‌കില്ലുകൾ അതിവേഗം ആവശ്യമായി വരുന്ന എ.ഐ സ്‌കില്ലുകളാണ്. എല്ലാവർക്കുമുള്ള ജനറേറ്റീവ് എ.ഐ, പ്രോംപ്റ്റ് എൻജിനിയറിംഗ് ഫോർ ചാറ്റ് ജി.പി.ടി, ലാർജ് ലാംഗ്വേജ് മോഡൽസ് എന്നിവ എ.ഐ സ്‌കില്ലുകളിൽ പ്പെടുന്നു. സിസ്റ്റം സെക്യൂരിറ്റി, ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, റിയാക്ട് (വെബ് ഫ്രെയിംവർക്), കമ്പ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് മാനേജ്‌മെന്റ്, സെക്യൂരിറ്റി സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി സ്ട്രാറ്റജി എന്നിവ പ്രധാനപ്പെട്ട സാങ്കേതിക സ്‌കില്ലുകളാണ്. മാറുന്ന തൊഴിൽ മേഖലയ്ക്കനുസരിച്ച് അപ്ഡേറ്റായാൽ മാത്രമേ സേവനമേഖലയിൽ മികച്ച തൊഴിലവസരങ്ങൾ നേടാൻ സാധിക്കൂ. യഥേഷ്ടം ഓൺജോബ് സ്‌കില്ലുകൾ, സർട്ടിഫിക്കേഷനുകൾ, ആഡ് ഓൺ കോഴ്‌സുകൾ എന്നിവ നിലവിലുണ്ട്. താത്പര്യം, അഭിരുചി, പ്രസക്തി എന്നിവ വിലയിരുത്തി ഇത്തരം കോഴ്‌സുകൾക്ക് ചേർക്കാം. നിരവധി ഓൺലൈൻ ടെക്‌നോളജി പ്ലാറ്റ്ഫോമുകളും നിലവിലുണ്ട്.

സി.​എ​ച്ച്.​ ​മു​ഹ​മ്മ​ദ് ​കോ​യ​ ​സ്കോ​ള​ർ​ഷി​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​/​ ​സ​ർ​ക്കാ​ർ​ ​എ​യ്ഡ​ഡ് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ബി​രു​ദം,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​ന്യൂ​ന​പ​ക്ഷ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കു​ള്ള​ ​സി.​എ​ച്ച്.​ ​മു​ഹ​മ്മ​ദ് ​കോ​യ​ ​സ്‌​കോ​ള​ർ​ഷി​പ്പ്/​ ​ഹോ​സ്റ്റ​ൽ​ ​സ്റ്റൈ​പെ​ൻ​ഡി​ന് ​ഇ​ന്നു​ ​കൂ​ടി​ ​അ​പേ​ക്ഷി​ക്കാം.
കേ​ര​ള​ത്തി​ൽ​ ​പ​ഠി​ക്കു​ന്ന​ ​സ്ഥി​ര​ ​താ​മ​സ​ക്കാ​രാ​യ​ ​ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കാ​ണ് ​സ്‌​കോ​ള​ർ​ഷി​പ്പ്.​ ​മെ​രി​റ്റ് ​സീ​റ്റി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ച്ച​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​/​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​വ​ർ​ക്കും​ ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം.
ആ​ദ്യ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​പോ​യ​വ​ർ​ക്കും​ ​ഇ​പ്പോ​ൾ​ ​പ​ഠി​ക്കു​ന്ന​ ​വ​ർ​ഷ​ത്തേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​ക​ർ​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യി​ൽ​ 50​%​ ​ൽ​ ​കു​റ​യാ​ത്ത​ ​മാ​ർ​ക്ക് ​നേ​ടി​യി​രി​ക്ക​ണം.​ ​കു​ടും​ബ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​നം​ 8​ ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​ക​വി​യ​രു​ത്.​ ​w​w​w.​m​i​n​o​r​i​t​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2300524,​ 0471

കി​ക്മ​ ​എം.​ബി.​എ​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ന്റെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​കി​ക്മ​)​ ​എം.​ബി.​എ​ ​(​ഫു​ൾ​ടൈം​)​ ​ബാ​ച്ചി​ൽ​ ​ഒ​ഴി​വു​ള​ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ഇ​ന്ന് ​ന​ട​ക്കും.​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്കും​ ​ഫി​ഷ​റീ​സ് ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​അ​ർ​ഹ​ത​യു​ള​ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ്ര​ത്യേ​ക​ ​സീ​റ്റ് ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 8547618290​/​ 9188001600​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​k​i​c​m​a.​a​c.​i​n.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COURSERA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.